ദേഷ്യം വരാറില്ല, ഉച്ചത്തിലുള്ള ശബ്ദം തന്റെ 'നിർമാണപ്പിഴ'വെന്ന് അമിത് ഷാ

തനിക്ക് ദേഷ്യം വരാറില്ലെന്നും ഉറക്കെയുള്ള തന്റെ സംസാരം 'നിർമാണത്തിലുണ്ടായ' പിഴയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഷാ തന്റെ ശബ്ദത്തെ 'നിർമാണത്തിലെ പിഴവാ'ണെന്ന് വിശേഷിപ്പിച്ചത് തിങ്കളാഴ്ച ലോക്‌സഭയിൽ ചിരിപടർത്തി.

ക്രിമിനൽനടപടി(തിരിച്ചറിയൽ) ബിൽ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചത് ശകാരിക്കുന്നതുപോലെയാണെന്നുപറഞ്ഞ തൃണമൂൽ കോൺഗ്രസ് എം.പിക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

''ഞാൻ ആരെയും ശകാരിക്കാറില്ല. കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ലാതെ എനിക്ക് ദേഷ്യംവരാറില്ല. എന്റെ ശബ്ദം അല്പം ഉയർന്നതാണ്. അത് നിർമാണത്തിലെ പിഴവാണ്'' -ഷാ പറഞ്ഞു.

2019ൽ ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ബിൽ പാർലമെന്റ് പാസാക്കുന്നതിനിടെ അമിത് ഷായും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായിരുന്നു. ''ഞങ്ങൾ എന്താണ് ചെയ്യുന്നതെന്നാണ് നിങ്ങൾ കരുതുന്നത്. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ ഞങ്ങൾ തയ്യാറാണ്'' എന്നായിരുന്നു അന്ന് ക്ഷോഭിച്ചുകൊണ്ടുള്ള അമിത് ഷായുടെ മറുപടി.

Tags:    
News Summary - "I Don't Get Angry, My High-Pitched Voice Manufacturing Defect": Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.