ഹൈദരാബാദ്: കൃത്യമായ ചികിൽസ ലഭിക്കാതെ കോവിഡ് രോഗി മരിച്ചതായി ആരോപണം. ഹൈദരാബാദിലെ ആശുപത്രിയിലാണ് 35കാരൻ മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇയാളുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഹൈദരാബാദിലെ ആശുപത്രിയിലാണ് ഇയാൾ ചികിൽസയിലുണ്ടായിരുന്നത്. വെള്ളിയാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെൻറിലേറ്റർ സൗകര്യമുൾപ്പടെ ലഭിച്ചില്ലെന്ന് പരാതിപ്പെടുന്ന രോഗിയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മണിക്കൂറായി തനിക്ക് വെൻറിലേറ്റർ സൗകര്യം നൽകുന്നില്ലെന്ന് വീഡിയോയിൽ പറയുന്നുണ്ട്. ഇതേക്കുറിച്ച് ആശുപത്രി അധികൃതരോട് ചോദിച്ചപ്പോൾ നിങ്ങൾക്ക് ആവശ്യത്തിന് വെൻറിലേറ്റർ സൗകര്യം നൽകി കഴിഞ്ഞുവെന്നായിരുന്നു മറുപടി.
അതേസമയം രോഗിക്ക് ശ്വസനസംബന്ധമായ അസുഖങ്ങളും ഹൃദയത്തിന് പ്രശ്നവുമുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇതാണ് ഇയാളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.