‘ഞങ്ങളെ തേച്ചതല്ലേ?’, വിശ്വാസവഞ്ചന ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് കാമുകന്‍റെ മർദനം

ഹൈദരാബാദ്: വിശ്വാസവഞ്ചന ചോദ്യം ചെയ്ത രണ്ട് കാമുകിമാരെ യുവാവ് മർദിച്ചതായി പരാതി. ഹൈദരാബാദിലെ കോകതപള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാൺ സംഭവം. ശ്രീനിവാസ് എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

രണ്ടു പെൺകുട്ടികളുമായി ശ്രീനിവാസ് പ്രേമത്തിലായിരുന്നു. ഉറ്റ സുഹൃത്തുക്കളായ പെൺകുട്ടികൾക്ക് പക്ഷേ തങ്ങൾ പ്രേമിക്കുന്നത് ഒരാളെയാണെന്ന് ഇതുവരെ അറിയില്ലായിരുന്നു.

കഴിഞ്ഞ ദിവസമാണ് സംസാരത്തിനിടെ പെൺകുട്ടികൾക്ക് തങ്ങൾ പ്രേമിക്കുന്നത് ഒരാളെയാണെന്നും ചതിക്കപ്പെടുകയാണെന്നും മനസ്സിലായത്. ഇരുവരും സംസാരിക്കുന്നതിനിടെ ശ്രീനിവാസിനെയാണ് തങ്ങൾ രണ്ടുപേരും ഒരേ സമയം പ്രേമിക്കുന്നതെന്ന് തിരിച്ചറഞ്ഞു. തുടർന്ന് ഇക്കാര്യം ചോദിക്കാൻ ഒരു ബന്ധുവിനെയും സുഹൃത്തിനെയും കൂട്ടി പോയതായിരുന്നു പെൺകുട്ടികൾ.

പെൺകുട്ടികൾക്കും സുഹൃത്തുക്കൾക്കും ഇയാളുടെ മർദനമേറ്റിട്ടുണ്ട്. ഒരു സുഹൃത്തിന് കുത്തേറ്റിട്ടുമുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ്, ശ്രീനിവാസിനോട് ഹജാരകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Hyderabad man attacks two girlfriends after cheating exposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.