താടിയും മുടിയും വെട്ടിയതിന്​ ജോലി നഷ്​ടപ്പെട്ടതായി ഊബർ ഡ്രൈവർ; നിഷേധിച്ച്​ കമ്പനി

ഹൈദരാബാദ്​: 2019 മുതൽ ഓൺലൈൻ ടാക്​സി സേവനമായ ഊബറിൽ ജോലി ചെയ്​ത്​ വരികയായിരുന്നു​ ശ്രീകാന്ത്​. ഇതുവരെ 1428 യാത്രകൾ നടത്തിയ ശ്രീകാന്തിന്​ ആപ്പിൽ 4.67 റേറ്റിങ്​ ലഭിച്ചതുമാണ്​. എന്നാൽ 2021 ഫെബ്രുവരി 27 മുതൽ അദ്ദേഹത്തിന്​ ജോലി നഷ്​ടമായി. താടിയും മുടിയും വെട്ടിയതിനെത്തുടർന്നാണ്​​ ജോലി നഷ്​ട​െപട്ടതെന്ന്​​ അദ്ദേഹം ആരോപിക്കുന്നു​.

താടിയും മുടിയും വെട്ടിയതോടെ നിർമിത ബുദ്ധി പ്രകാരം ഊബർ ആപ്പിന്​ ശ്രീകാന്തിനെ തിരിച്ചറിയാൻ സാധിക്കാത്തതാണ്​ പ്രശ്​നങ്ങൾക്ക്​ കാരണം. എന്നാൽ കമ്മ്യൂണിറ്റി മാർ‌ഗ്ഗനിർ‌ദ്ദേശ ലംഘനങ്ങളെ തുടർന്നാണ്​ ഇയാൾക്ക്​ ജോലി നഷ്​ടമായതെന്നാണ്​ കമ്പനി നൽകുന്ന വിശദീകരണം. ഇയാൾ ചെയ്​ത തെറ്റ്​ എന്താണെന്ന്​ കമ്പനി വ്യക്തമാക്കിയില്ല.

'തിരുപ്പതി സന്ദർശിച്ച ഞാൻ തല മൊട്ടയടിച്ചു. പക്ഷേ അപ്ലിക്കേഷന് എന്നെ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ എന്നെ പുറത്താക്കി. ഞാൻ 25 ദിവസത്തോളം കോണ്ടാപൂരിലെ ഉൗബർ ഓഫീസ് സന്ദർശിച്ചു. എന്‍റെ അക്കൗണ്ട് തടഞ്ഞത് പുനസ്ഥാപിക്കാൻ അവരോട് ആവശ്യപ്പെട്ടു. എന്നാൽ അപ്ലിക്കേഷൻ വിലക്കിയിട്ടുണ്ടെന്നായിരുന്നു അവരുടെ മറുപടി' -ശ്രീകാന്ത്​ പറഞ്ഞു.

ശ്രീകാന്തിനെ ആരോപണങ്ങൾ നിഷേധിച്ച കമ്പനി ഒരാളുടെ രൂപത്തിലുണ്ടാകുന്ന സാധാരണ മാറ്റങ്ങൾ തിരിച്ചറിയാനുള്ള ശേഷി ആപ്പിന്‍റെ ഫേഷ്യൽ റെകഗ്​നിഷൻ ടൂളിനുണ്ടെന്ന്​ കമ്പനി അറിയിച്ചു. മുടി ​മുറിക്കുന്നതും വളരുന്നതും അതിൽ ഉൾപെടുമെന്നാണ്​ കമ്പനിയുടെ വാദം.


എന്നാൽ രാജ്യത്തെ ആയിരക്കണക്കിന്​ ഡ്രൈവർമാർ ഇതേ പ്രശ്​നം അഭിമുഖീകരിക്കുന്നുണ്ടെന്ന്​ തെലങ്കാന ടാക്​സി അസോസിയേഷൻ ജനറൽ സെക്രട്ടറി ​ൈ​ശഖ്​ സലാഹുദ്ദീൻ പറഞ്ഞു.

'അദ്ദേഹത്തെപ്പോലെ ആയിരക്കണക്കിന് ഡ്രൈവർമാർ രാജ്യത്തുടനീളം ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. അവരുടെ മുഖം തിരിച്ചറിയാൻ സാങ്കേതികവിദ്യക്ക്​ കഴിയുന്നില്ലെങ്കിൽ അപ്ലിക്കേഷൻ അവരെ വിലക്കും. ഓലയിലെ ഡ്രൈവർമാരും ഈ പ്രശ്‌നം നേരിടുന്നു' -സലാഹുദ്ദീൻ ആരോപിച്ചു.

Tags:    
News Summary - Hyderabad driver complaint Uber app locked him out after shaving head company denies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.