കോവിഡ് സംശയിക്കുന്നവരെ ക്വാറന്‍റീനിലാക്കാൻ എത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം ആക്രമിച്ചു

മൊറാദാബാദ്: യു.പിയിൽ കോവിഡ് സംശയിക്കുന്നവരെ ക്വാറന്‍റീനിലാക്കാൻ എത്തിയ ആരോഗ്യപ്രവർത്തകരെയും ഇവർക്കൊപ്പമുണ ്ടായിരുന്ന പൊലീസുകാരെയും ജനക്കൂട്ടം ആക്രമിച്ചു. ഏതാനും ഡോക്ടർമാർക്കും പൊലീസുകാർക്കും പരിക്കേറ്റു. ആംബുലൻസു ം ഒരു പൊലീസ് വാഹനവും അക്രമികൾ തകർത്തു.

പശ്ചിമ യു.പിയിലെ മൊറാദാബാദിൽ നവാബ്പുര മേഖലയിലെ കോളനിയിലാണ് സംഭവം. ഇവ ിടെ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചിരുന്നു. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട ബന്ധുക്കളെ ആരോഗ്യവകുപ്പ് കണ്ടെത്ത ിയിരുന്നു. ഇവരെ ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ എത്തിയപ്പോഴായിരുന്നു ജനക്കൂട്ടം ആക്രമിച്ചത്.

''നൂറുകണക്കിന് ആളുകൾ ആക്രമിക്കാൻ ഉണ്ടായിരുന്നു. ഡോക്ടർമാർക്ക് ഉൾപ്പെടെ മർദനമേറ്റു. നാല് പൊലീസുകാർ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. ശക്തമായ കല്ലേറുമുണ്ടായി. ഞങ്ങൾക്ക് ജീവനുംകൊണ്ട് ഓടേണ്ടിവന്നു'' -മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു.

കോവിഡ് സംശയിക്കുന്നവരുടെ വീടിന് ചുറ്റും ആളുകൾ കൂടിനിന്നതിനെ തുടർന്ന് അധികൃതരുമായി വാക്കേറ്റമുണ്ടായതായും ഇത് അക്രമത്തിലേക്ക് മാറുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ കർശന നടപടിയെടുക്കാനും അക്രമികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്താനും യു.പി മുഖ്യമന്ത്രി യോഗി ആഥിത്യനാഥ് പൊലീസിന് നിർദേശം നൽകി. അക്രമണം അങ്ങേയറ്റം അപലപനീയമാണ്. വാഹനങ്ങൾ ഉൾപ്പെടെ നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ നഷ്ടപരിഹാരം പ്രതികളിൽനിന്ന് ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Hundreds attack health workers, police in Moradabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.