നോയ്ഡ: യു.പിയിലെ നോയ്ഡയിൽ അനധികൃത മായി നിർമിച്ചതെന്നു കണ്ടെത്തിയ ഇരട്ട ടവറുകൾ ഒമ്പതു സെക്കൻഡിനുള്ളിൽ പൊളിച്ചുനീക്കും. 3700 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് 40 നിലയുള്ള, കുത്തുബ്മീനാറിനേക്കാൾ ഉയരമുള്ള ടവറുകൾ പൊളിച്ചുമാറ്റാൻ ഉപയോഗിക്കുക. ആഗസ്റ്റ് 28ന് 2.30 ഓടെ ടവറുകൾ ചാമ്പലാകും.
കെട്ടിടത്തില്‍ 9400 ദ്വാരങ്ങളിട്ടാണ് സ്‌ഫോടക വസ്തുക്കൾ നിറച്ചത്. ഈ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് സ്ഫോടനം നടത്തുക.
നൂറ് മീറ്ററിലധികം ഉയരമുള്ള കെട്ടിടം തകര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ആഗസ്റ്റ് 21 മുതല്‍ തുടക്കമാവുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നോയ്ഡ അതോറിറ്റിയുടെ ആവശ്യം പരിഗണിച്ച് 28 ലേക്ക് മാറ്റുകയായിരുന്നു. 40 നിലകളിലായി 900 ഫ്‌ളാറ്റുകളും 21 കടമുറികളുമാണ് ടവറുകളിലുള്ളത്.
നോയ്ഡ-ഗ്രൈറ്റര്‍ നോയ്ഡ എക്‌സ്പ്രസ് വേ ട്വിന്‍ടവറിന് തൊട്ടടുത്തുകൂടെ കടന്നുപോവുന്നതിനാല്‍ ഈ ഭാഗത്ത് കൂടെയുള്ള വാഹന ഗതാഗതം അന്നേ ദിവസം ഉച്ചയ്ക്ക് 2.15 മുതല്‍ 2.45 വരെ നിരോധിക്കും. ആംബുലന്‍സ്, അഗ്നിരക്ഷാ സേന, പോലീസ് സേന എന്നിവരെല്ലാം പൂര്‍ണ സജ്ജരായിരിക്കുമെന്നും നോയ്ഡ അതോറിറ്റി അറിയിച്ചു. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ സൂപ്പർടെക്ക് ആണ് നോയ്ഡയിലെ ട്വിൻ ടവറുകൾ പണിതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.