മുദ്രയിലൂടെ സൃഷ്​ടിക്കപ്പെട്ട തൊഴിലുകളെത്ര; ചോദ്യം​ അവഗണിച്ച്​ കേന്ദ്രം

ന്യൂഡൽഹി: മുദ്ര യോജനയിലൂടെ രാജ്യത്ത്​ സൃഷ്​ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണമെത്രയെന്ന ചോദ്യത്തിന്​ കേന്ദ്ര സർക്കാറിന്​ മറുപടിയില്ല. ദേശീയ മാധ്യമമായ എൻ.ഡി.ടി.വി വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിനാണ്​ സർക്കാർ മറുപടി നൽകാത്തത്​. ഇൗ ചോദ്യത്തെ പരിഗണിക്കാതെ ലോൺ തുക സംബന്ധിച്ച വിവരങ്ങൾ മാത്രമാണ്​ കേന്ദ്ര സർക്കാർ മറുപടിയായി നൽകിയത്​.

തൊഴ​ിലന്വേഷകർ തൊഴിൽ സൃഷ്​ടാക്കളായി മാറിയതായി പ്രധാനമന്ത്രിയുടെ മുദ്ര യോജനയെ പ്രതിപാദിച്ചുകൊണ്ട്​ ബ​ജറ്റ്​ പ്രസംഗത്തിൽ ഇടക്കാല ധനകാര്യ വകുപ്പ്​ മന്ത്രി പീയുഷ്​ ഗോയൽ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇത്തരത്തിൽ സൃഷ്​ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണം സംബന്ധിച്ച്​​ വിവരാവകാശ ​നിയമ പ്രകാരം ചോദ്യം ഉന്നയിച്ചത്​.

പദ്ധതി തുടങ്ങിയതു മുതൽ കഴിഞ്ഞ ജനുവരി 18 വരെ അനുവദിച്ച 15.55 കോടി ലോണുകളിലായി 7.46 ലക്ഷം കോടി രൂപ വിതരണം ചെയ്​തുവെന്ന്​ കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ അവകാശപ്പെട്ടു. അതേ സമയം ഇൗ തുക കൊണ്ട്​ സൃഷ്​ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണത്തി​​​െൻറ കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്​.

Tags:    
News Summary - How Many Jobs Created Under MUDRA? no answer from center -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.