സത്ന: വോട്ട് നേടാൻ എന്തു ചെയ്യണമെന്ന് ബി.ജെ.പി നേതാക്കളെ ഉപദേശിക്കുന്ന മധ്യപ്രദേശ് ഗവർണറുടെ വിഡിയോയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഇൗ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ നിന്ന് എങ്ങനെ വോട്ടു നേടാം എന്ന പാഠമാണ് ഗവർണർ ആനന്ദിബെൻ പേട്ടൽ നേതാക്കൾക്ക് ഉപദേശിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും പോഷകാഹാരക്കുറവുള്ളതുമായ കുട്ടികളെ ദത്തെടുക്കുന്നതിലൂടെ മാത്രമേ നിങ്ങൾക്ക് വോട്ടു നേടാൻ സാധിക്കൂവെന്ന് ബെൻ പറയുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ചിത്രകൂടിലേക്കുള്ള യാത്രക്കിെടയായിരുന്നു നേതാക്കൾക്ക് ഗവർണർ വക ഉപേദശം.
മറ്റുള്ളവരോട് അന്വേഷിച്ച് ഒരു പ്രചാരണം നടത്തണെമന്നും ബെൻ സത്ന മേയർ മംത പാണ്ഡെയോടും മറ്റു നേതാക്കളോടുമായി പറയുന്നു. അങ്കണവാടിയിൽ നിന്ന് ധാരാളം കുട്ടികളെ ദത്തെടുത്തിട്ടുണ്ടെന്ന് പാണ്ഡെ മറുപടിയും നൽകുന്നുണ്ട്.
എന്നാൽ അങ്കണവാടിയിൽ നിന്ന് ദത്തെടുത്തതുകൊണ്ടു മാത്രം വോട്ട് ലഭിക്കുകയില്ലെന്ന് ബെൻ ഉപദേശിക്കുന്നു. ഗ്രാമങ്ങളിലേക്ക് ചെല്ലണം. ഗ്രാമീണർക്കൊപ്പം ചെലവഴിക്കുക. അവർക്കൊപ്പമിരുന്ന് കുട്ടികളെ താലോലിക്കുക. കുട്ടികളെ സംരക്ഷിക്കുക. എന്നാൽ നിങ്ങൾക്ക് കൂടുതൽ വോട്ടുകൾ ലഭിക്കും. എങ്കിൽ മാത്രമേ 2022 നെ കുറിച്ച് നേരന്ദ്ര ഭായിക്കുള്ള (നരേന്ദ്ര മോദി) സ്വപ്നം പൂവണിയൂവെന്നും െബൻ വ്യക്തമാക്കുന്നു. നിങ്ങൾ വോട്ട് വേണ്ട. എന്നാൽ ഞങ്ങൾക്കത് ആവശ്യമുണ്ടെന്ന് കൂടെയുള്ള ഉദ്യോഗസ്ഥരോടും ബെൻ പറയുന്നതായി വിഡിയോയിലുണ്ട്.
എന്നാൽ ബെന്നിെൻറ ഉപേദശം തരംഗമായതോടെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ആനന്ദിബെൻ തെൻറ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആനന്ദിെബന്നിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് കത്തെഴുതാനിരിക്കുകയാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.