Posted On
date_range Updated On
date_range 'രണ്ടര ലക്ഷം രൂപക്കാണോ ബി.ജെ.പി എം.പി മകളുടെ കല്യാണം നടത്തിയത്'
ന്യൂഡൽഹി: ബി.ജെ.പി എം.പി മഹേഷ് ശർമയെ വിമർശിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. വെറും രണ്ടര ലക്ഷം രൂപ മാത്രം ഉപയോഗിച്ച് കൊണ്ട് എം.പിക്ക് മകളുടെ കല്യാണം നടത്താൻ എങ്ങനെ സാധിച്ചു. ചെക്ക് ഉപയോഗിച്ചാണോ അദ്ദേഹം ഇടപാടുകളെല്ലാം നടത്തിയത്. അതോ രണ്ടര ലക്ഷം ഉപയോഗിച്ച് കൊണ്ട് കല്യാണം നടത്തിയോ? എം.പിക്ക് എങ്ങനെയാണ് നോട്ടുകൾ മാറി കിട്ടിയതെന്നും കെജ്രിവാൾ ചോദിച്ചു.
500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച സർക്കാർ തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ് ആം ആദ് മി സംഘടിപ്പിക്കുന്നത്. ഇന്ന് രാജ്യവ്യാപകമായി നോട്ട് പിൻവലിക്കലിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധത്തിൽ ആം ആദ് മി പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.