ഫോൺ മോഷ്​ടിച്ചയാളെ കായികതാരം ഒാടിച്ചിട്ട്​ പിടിച്ചു

ന്യൂഡൽഹി: ബസ്​ യാത്രക്കിടെ ഫോൺ മോഷ്​ടിച്ചയാളെ കായികതാരം ഒാടിച്ചിട്ട്​ പിടിച്ചു. ദേശീയ ഹോക്കി താരം റിതു ബോറയാണ്​ സുഹൃത്തി​​െൻറ ഫോൺ മോഷ്​ടിച്ചയാളെ പിടികൂടിയത്​. ഡൽഹിയിലെ പഞ്ചാബി ബാഗിൽ  ജനുവരി 20 നായിരുന്നു സംഭവം.

മൂന്ന്​ കൂട്ടുകാരോടൊപ്പം പീരാഗാർഹിയിലേക്ക്​ പോകുന്നതിനായി ബസിൽ കയറിയതായിരുന്നു റിതു. കുറച്ച്​ കഴിഞ്ഞ്​ റിതുവി​​​െൻറ കൂട്ടുകാരിയുടെ ഫോൺ തട്ടിയെടുത്ത്​ രണ്ട്​പേർ മന്ദിപൂർ ബസ്​സ്​റ്റോപ്പിൽ  ഇറങ്ങുകയും ബസ്​ അൽപ ദൂരം മുന്നോട്ട്​ നീങ്ങുകയും ചെയ്​തു. ഇക്കാര്യം റിതുവി​​നെ ​സുഹൃത്തായ പെൺകുട്ടി അറിയച്ചതിനെ തുടർന്ന്​ ഉടൻ ബസ്​ നിർത്താൻ ആവശ്യപ്പെടുകയും വാഹനത്തിൽ നിന്നിറങ്ങി മോഷ്​ടാവി​​െൻറ പിറകെ പോയി പിടികൂടുകയായിരുന്നു.  

ബക്കൽ ഗ്രാമത്തിലെ അറിയ​പ്പെടുന്ന മോഷ്​ടാവിനെയാണ്​ പിടികൂടിയതെന്നും ഇയാൾ മുമ്പും പോക്കറ്റടി കേസിൽ അറസ്​റ്റിലായതാണെന്നും പൊലീസ്​ പറഞ്ഞു.

 

 

Tags:    
News Summary - Hockey player chases and thrashes men

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.