ജാതി, ഭാഷ എന്നീ വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വേണം –സി.പി.ഐ

ന്യൂഡല്‍ഹി:  തെരഞ്ഞെടുപ്പും മതവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി സ്വാഗതാര്‍ഹമാണെന്ന് സി.പി.ഐ. ജാതി, ഭാഷ എന്നീ വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടു.
ഹിന്ദുയിസം ഒരു ജീവിതശൈലിയാണെന്ന നേരത്തേയുള്ള വിധിയെ ഭരണഘടനാബെഞ്ചിന്‍െറ വിധി നിഷേധിക്കുന്നുണ്ടോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ആ വിധിയെ നിഷേധിച്ചാല്‍ ഇനി ആര്‍ക്കും മതത്തെ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കും ധ്രുവീകരണത്തിനും ഉപയോഗിക്കാന്‍ കഴിയില്ളെന്ന് ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു.  ജാതി, ഭാഷ എന്നീ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. കാരണം  വിവേചനവും പീഡനവും  നേരിടുന്ന ഗോത്രസമൂഹങ്ങള്‍, ദലിത് വിഭാഗങ്ങള്‍ എന്നിവരും സമൂഹത്തിലുണ്ട്. എട്ടാം ഷെഡ്യൂളില്‍ ചില ഭാഷകള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും നിലനില്‍ക്കുന്നുണ്ട്.
പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയിലും സംവരണം വേണമെന്ന ആവശ്യം ഒരു പാര്‍ലമെന്‍േററിയന്‍ ഉന്നയിച്ചാല്‍ അതിനെ ജാതി പറഞ്ഞുള്ള വോട്ടുപിടിത്തമായി കാണാനാവില്ളെന്ന് രാജ അഭിപ്രായപ്പെട്ടു.

 

Tags:    
News Summary - hindutwa verdict cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.