മോദി കാശിയിൽ പ്രസംഗിക്കുന്നു, ബി.വി. ശ്രീനിവാസ്​

'ടെലിപ്രോംപ്​ടറുമായി ഹിന്ദുക്കൾ ക്ഷേത്രത്തിൽ പോകാറില്ല, ഹിന്ദുത്വവാദികൾ പോകും'; മോദിക്കെതിരെ യൂത്ത്​ കോൺഗ്രസ്​

വാരാണസി: കാശി ക്ഷേത്രത്തിൽ പ്രസംഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിപ്രോംപ്​ടർ ഉപയോഗിച്ചതിനെ വിമർശിച്ച്​ യൂത്ത്​ കോൺഗ്രസ്​ ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്​. 'ഒരു ഹിന്ദുവും ടെലിപ്രോംപ്​ടർ സംവിധാനവുമായി ക്ഷേത്രം സന്ദർശിക്കില്ല. ഹിന്ദുത്വവാദികളാണ്​ അങ്ങനെ പോവുക' എന്നാണ്​ ശ്രീനിവാസ്​ പറഞ്ഞത്​.

മുൻകൂട്ടി എഴുതിവെച്ച പ്രസംഗം നോക്കി വായിക്കാൻ കഴിയുന്ന സം‌വിധാനമാണ്‌ ടെലിപ്രോംപ്​ടർ. പേപ്പര്‍ ഇല്ലാതെ മുന്നിലുള്ള സ്‌ക്രീനില്‍ നോക്കിയാണ്​ വായിക്കുക. മോദി വിദേശരാജ്യങ്ങളിൽ പോകു​േമ്പാൾ ഇംഗ്ലീഷിൽ പ്രസംഗിക്കാൻ ടെലിപ്രോംപ്​ടർ ഉപയോഗിക്കാറുണ്ട്​.

കാ​ശി ഇ​ട​നാ​ഴി പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെയ്യാനെത്തിയതായിരുന്നു മോദി വാരാണസിയിൽ. ഔ​റം​ഗ​സേ​ബി​നെ​പ്പോ​ലു​ള്ള സ്വേ​ച്ഛാ​ധി​പ​തി​ക​ൾ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച കാ​ശി ഇ​ന്ന്​ യ​ശ​സ്സി​െൻറ പു​തി​യ അ​ധ്യാ​യം ര​ചി​ക്കു​ക​യാ​ണെ​ന്ന്​ മോ​ദി പ്രസംഗത്തിൽ പറഞ്ഞു.

'നൂ​റ്റാ​ണ്ടു​ക​ളു​ടെ അ​ടി​മ​ത്തം സൃ​ഷ്​​ടി​ച്ച അ​പ​ക​ർ​ഷ​താ​ബോ​ധ​ത്തി​ൽ​നി​ന്ന്​ രാ​ജ്യ​മി​പ്പോ​ൾ പു​റ​ത്തു​ക​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​. പു​തി​യ ച​രി​ത്രം സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ക​യാ​ണ്. സു​ൽ​ത്താ​നേ​റ്റു​ക​ൾ ഇ​വി​ടെ ഉ​യ​രു​ക​യും നി​ലം​പ​തി​ക്കു​ക​യും ചെ​യ്​​തു. പ​ക്ഷേ, ബ​നാ​റ​സ്​ (കാ​ശി​യു​ടെ മ​റ്റൊ​രു പേ​ര്) അ​തി​​ജീ​വി​ച്ചു.

സ്വേ​ച്ഛാ​ധി​പ​തി​ക​ൾ ഈ ​ന​ഗ​ര​ത്തെ ആ​ക്ര​മി​ച്ചു. ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു. ഔ​റം​ഗ​സേ​ബി​‍െൻറ ക്രൂ​ര​കൃ​ത്യ​ങ്ങ​ളും ഭീ​ക​ര​ത​യും ച​രി​ത്രം ക​ണ്ടി​ട്ടു​ണ്ട്. വാ​ൾ കൊ​ണ്ട്​ സം​സ്​​കാ​ര​ത്തെ മാ​റ്റി​മ​റി​ക്കാ​ൻ അ​യാ​ൾ ശ്ര​മി​ച്ചു. ത​‍െൻറ മ​ത​ഭ്രാ​ന്ത്​ കൊ​ണ്ട്​ നാ​ഗ​രി​ക​ത​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു.

പ​ക്ഷേ, ഈ ​രാ​ജ്യ​ത്തി​‍െൻറ മ​ണ്ണ്​ മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​ണ്. ഒ​രു ഔ​റം​ഗ​സേ​ബ്​ വ​ന്നാ​ൽ ഒ​രു ശി​വാ​ജി ഇ​വി​ടെ ഉ​ദ​യം ചെ​യ്യും. ഒ​രു സ​ലാ​ർ മ​സൂ​ദ്​ വ​ന്നാ​ൽ രാ​ജ സു​ഹേ​ൽ​ദേ​വ്​ നേ​രി​ടാ​നെ​ത്തും. വാ​റ​ൻ ഹേ​സ്​​റ്റി​ങ്​​സ്​ (ബ്രി​ട്ടീ​ഷ്​ ഗ​വ​ർ​ണ​ർ ജ​ന​റ​ൽ) ഇ​വി​ടെ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​ത്​ ആ​ന​പ്പു​റ​ത്താ​ണ്. കാ​ലം എ​ങ്ങ​നെ മാ​റി​യെ​ന്ന്​ നോ​ക്കൂ. ഭീ​ക​ര​ത​ക്ക്​ പ​ര്യാ​യ​മാ​യ​വ​ർ ഇ​ന്ന്​ ച​രി​ത്ര​ത്തി​‍െൻറ ക​റു​ത്ത​താ​ളു​ക​ളി​ലേ​ക്ക്​ പ​തി​ച്ചി​രി​ക്കു​ന്നു. എ​‍െൻറ കാ​ശി​യാ​ക​​ട്ടെ, യ​ശ​സ്സി​‍െൻറ പു​തി​യ അ​ധ്യാ​യം ര​ചി​ക്കു​ന്നു -മോ​ദി സൂ​ചി​പ്പി​ച്ചു.

കാ​ശി വി​ശ്വ​നാ​ഥ്​ ധാം ​എ​ന്ന​ത്​ വെ​റു​മൊ​രു കെ​ട്ടി​ടം മാ​ത്ര​മാ​യി​രി​ക്കി​ല്ല. സ​നാ​ത​ന സം​സ്​​കാ​ര​ത്തി​‍െൻറ​യും പാ​ര​മ്പ​ര്യ​ത്തി​‍െൻറ​യും പ്ര​തീ​ക​മാ​യി​രി​ക്കും. രാ​ജ്യം രാ​മ​ക്ഷേ​ത്ര​വും കാ​ശി വി​ശ്വ​നാ​ഥ്​ ധാ​മും നി​ർ​മി​ക്കു​േ​മ്പാ​ഴും ക​ട​ലി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ഒ​പ്​​റ്റി​ക്കൽ ഫൈ​ബ​ർ സ്​​ഥാ​പി​ക്കു​ന്നു. പാ​വ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്നു. മ​നു​ഷ്യ​രെ ബ​ഹി​രാ​കാ​​ശ​ത്തേ​ക്ക്​ അ​യ​ക്കു​ന്നു -പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.  

Tags:    
News Summary - Hindus do not go to temple with teleprompter, Hindutvaists go; Youth Congress against Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.