പൗരത്വ നിയമ പ്രതിഷേധം: യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഹിന്ദു സംഘടന പ്രവർത്തകർ അറസ്റ്റിൽ

പട്ന: ബിഹാറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഹിന്ദു സംഘടനാ പ്രവർത്തകർ അറസ്റ്റിൽ. ഹിന്ദു പുത്ര, ഹിന്ദു സമാജ് എന്നീ സംഘടനകളുടെ പ്രവർത്തകരടക്കം ആറു പേരാണ് അറസ്റ്റിലായത്.

ഡിസംബർ 20നായിരുന്നു സംഭവം. 18കാരനായ അമീർ ഹാൻസില എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പൗരത്വ നിയമ പ്രതിഷേധം പിരിച്ചുവിടാൻ പൊലീസ് നടപടി തുടങ്ങിയതോടെ തിരിച്ചു പോകുകയായിരുന്ന യുവാവിനെ ഒരു സംഘം യുവാക്കൾ പിടിച്ചു കൊണ്ടുപോയി മർദിക്കുകയായിരുന്നു.

ഡിസംബർ 31നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രതിഷേധത്തിന്‍റെ ഫേസ്ബുക്ക് വീഡിയോ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Hindu Fringe Group Members arrested Teen's Murder During Anti CAA Protests-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.