ഹിന്ദുക്കൾ കൂടുതൽ പ്രസവിക്കണം: ജനസംഖ്യാ നിയന്ത്രണ പരിപാടിയിൽ ബി.ജെ.പി എം.എൽ.എ

ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണ നിയമം നിലവിൽ വരുന്നതുവരെ ഹിന്ദു ദമ്പതികൾ കൂടുതൽ കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകണമെന്ന്​ ഉത്തർപ്രദേശിലെ ബി.ജെ.പി  എം.എൽ.എ വിക്രം സൈനി. സംസ്ഥാന സർക്കാറി​​െൻറ  ജനസംഖ്യാ നിയന്ത്രണ പരിപാടിയിൽ സംസാരിക്കവെയാണ്​ മന്ത്രിയുടെ പരാമർശമെന്നതാണ്​ വിചിത്രം.

ഹിന്ദുക്കൾ മാത്രം രണ്ടുകുട്ടി നയം സ്വീകരിക്കുന്നു, എന്നാൽ മറ്റു മതസ്ഥർ അത്തരത്തിലൊരു നിയമവും പാലിക്കുന്നില്ല. രാജ്യവും നിയമവും എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണെന്നും സൈനി പറഞ്ഞു. 

‘‘ഞങ്ങൾക്ക്​ രണ്ടുകുട്ടികളായപ്പോൾ ഭാര്യ പറഞ്ഞു മൂന്നാമതൊരാൾ കൂടി വേണ്ടെന്ന്​. എന്നാൽ നമ്മുക്ക്​ നാലോ അഞ്ചോ കുഞ്ഞുങ്ങൾ വേണമെന്നാണ്​ മറുപടി നൽകിയത്​. ഹിന്ദു സഹോദരൻമാരോട്​ പറയാനുള്ളത്​ ഇതാണ്​, ജനസംഖ്യ നിയന്ത്രണ നിയമം നിലവിൽ വരുന്നതുവരെ നിങ്ങൾ കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകുന്നത്​ അവസാനിപ്പിക്കരുത്​.’’ ^വിക്രം സൈനി ഉദാഹരണ സഹിതം വിശദീകരിച്ചു.

മുസാഫർനഗർ ജില്ലയിലെ കട്ടൗലി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്​ വിക്രം സൈനി. മുസാഫർനഗർ കലാപത്തിനിടെ ഇന്ത്യ ഹിന്ദുക്കൾക്കുള്ളതാണെന്നും അതുകൊണ്ടാണ്​ ഹിന്ദുസ്ഥാനെന്ന പേരുവന്നതെന്നുമുള്ള സൈനിയുടെ പരാമർശവും വിവാദമായിരുന്നു. 

Tags:    
News Summary - Hindhus should not stop having children- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.