ഗാന്ധിനഗർ: ഗുജറാത്തിൽ ശക്തമായ മഴയിൽ ഉണ്ടായ വെള്ളപ്പൊക്കസമാനമായ സാഹചര്യത്തിൽ ഏഴ് മരണം. നദികൾ കരകവിയുകയും ഡാമുകൾ നിറഞ്ഞ് ഒഴുകുകയും തെരുവുകളിൽ വെള്ളം കയറുകയും ചെയ്തു.
ഇന്നും അടുത്ത അഞ്ചു ദിവസങ്ങളിലും നിരവധി ജില്ലകളിൽ അതിശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 24 മണിക്കൂറിനിടെ ഏഴുപേർ മരിച്ചു. ഇടിമിന്നലേറ്റും വെള്ളപ്പൊക്കത്തിൽ മുങ്ങിയും കെട്ടിടങ്ങൾ തകർന്നും 63മരണമാണ് ഗുജറാത്തിൽ ജൂൺ ഒന്നു മുതൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 9000 പേരെ മാറ്റി പാർപ്പിച്ചു. അപകടങ്ങളിൽ പെട്ട 468 പേരെ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.