ചണ്ഡീഗഢിൽ നിന്നുള്ള കാഴ്ച

ഉത്തരേന്ത്യയിൽ കനത്ത മഴ; 18 മരണം, യ​മു​ന ന​ദി ക​ര​ക​വി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യി​ൽ ഞാ​യ​റാ​ഴ്ച മാ​ത്രം 18 മ​ര​ണം. ഇ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മ​ഴ​ക്കെ​ടു​തി​യി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി. ഡ​ൽ​ഹി​യി​ൽ യ​മു​ന ഉ​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. മി​ന്ന​ൽ പ്ര​ള​യ​ത്തെ​തു​ട​ർ​ന്നും മ​ണ്ണി​ടി​ച്ചി​ലി​നെ​തു​ട​ർ​ന്നും ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ര​വ​ധി പേ​ർ ഒ​റ്റ​പ്പെ​ട്ടു. ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ട്രെ​യി​ൻ സ​ർ​വി​സി​നെ​യും ബാ​ധി​ച്ചു. ഡ​ൽ​ഹി​യി​ലും ജ​മ്മു-​ക​ശ്മീ​ർ, ല​ഡാ​ക്ക്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ഉ​ത്ത​രാ​ഖ​ണ്ഡ്, രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ശ​ക്ത​മാ​യ മ​ഴ. യ​മു​ന​ന​ഗ​റി​ലെ ഹ​ത്നി​കു​ണ്ഡ് അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ഹ​രി​യാ​ന വ​ൻ തോ​തി​ൽ വെ​ള്ളം തു​റ​ന്നു​വി​ട്ട​തി​നാ​ൽ ഡ​ൽ​ഹി സ​ർ​ക്കാ​ർ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് 17 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. 12 ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യും റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ​തു​ട​ർ​ന്ന് അ​ഞ്ചു​പേ​ർ മ​രി​ച്ചു. ഷിം​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ട് ത​ക​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രും കു​ളു​വി​ൽ താ​ൽ​ക്കാ​ലി​ക ഷെ​ഡ് ത​ക​ർ​ന്ന് സ്ത്രീ​യും ച​മ്പ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 36 മ​ണി​ക്കൂ​റി​നി​ടെ 13 മി​ന്ന​ൽ പ്ര​ള​യ​ങ്ങ​ളും 14 വ​ലി​യ മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യി. 736 ഓ​ളം റോ​ഡു​ക​ൾ അ​ട​ച്ചു. മ​ണാ​ലി​യി​ൽ ക​ട​ക​ളും കു​ളു​വി​ൽ വാ​ഹ​ന​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി. ബി​യാ​സ് ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി ച​ണ്ഡി​ഗ​ഢ്-​മ​ണാ​ലി ദേ​ശീ​യ​പാ​ത​യു​ടെ ഒ​രു ഭാ​ഗം ഒ​ഴു​കി​പ്പോ​യി. മ​ണാ​ലി-​അ​ട​ൽ ട​ണ​ൽ പാ​ത​ക​ളി​ലെ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. സ്പി​റ്റി, ലാ​ഹൗ​ൽ, ച​ന്ദ്ര​താ​ൽ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ 200ല​ധി​കം പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ജൂ​ലൈ 10,11 തീ​യ​തി​ക​ളി​ൽ ഹി​മാ​ച​ലി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കേ​ദാ​ർ​നാ​ഥി​ൽ​നി​ന്ന് ഋ​ഷി​കേ​ശി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന 11 അം​ഗ തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ജീ​പ്പ് ഗം​ഗ​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​രി​ച്ചു. ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ മൂ​ന്നു​പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​ഞ്ചു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഋ​ഷി​കേ​ശ്-​ബ​ദ​രി​നാ​ഥ് ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ടം. റോ​ഡി​ലേ​ക്ക് വീ​ണ മ​ൺ​തി​ട്ട​യി​ലി​ടി​ച്ച് കാ​ർ ന​ദി​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കാ​ശി​പു​രി​ൽ ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ന്ന് ദ​മ്പ​തി​ക​ൾ മ​രി​ച്ചു.  

ഡൽഹി നഗരത്തിലെ ദൃശ്യം

ജ​മ്മു-​ക​ശ്മീ​രി​ലെ ദോ​ഡ ജി​ല്ല​യി​ൽ ബ​സി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു. ക​ശ്മീ​രി​ൽ ഝ​ലം ന​ദി​യി​ലെ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു​തു​ട​ങ്ങി. മ​ഴ കു​റ​ഞ്ഞ​തോ​ടെ അ​മ​ർ​നാ​ഥ് യാ​ത്ര​യും പു​ന​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പൂ​ഞ്ച് ജി​ല്ല​യി​ൽ മി​ന്ന​ൽ പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ട് മ​രി​ച്ച ര​ണ്ടു സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് പ​ത്തു​വ​യ​സ്സു​കാ​രി മ​രി​ച്ചു.

മു​സ​ഫ​ർ​ന​ഗ​റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണ് സ്ത്രീ​യും ആ​റു​വ​യ​സ്സു​ള്ള മ​ക​ളും മ​രി​ച്ചു. ശ​നി​യാ​ഴ്ച ഇ​ടി​മി​ന്ന​ലേ​റ്റ് ര​ണ്ടു പേ​ർ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​രി​ച്ചി​രു​ന്നു.ന്യൂഡൽഹി: കനത്ത നാശം വിതച്ച് ഉത്തരേന്ത്യയിൽ തകർത്ത് പെയ്യുന്ന മഴയിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിവിധ ഭാഗങ്ങളിലായി 12 പേർ മരിച്ചു. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. ഡൽഹിൽ കഴിഞ്ഞ 40 വർഷത്തെ ഏറ്റവും കൂടിയ മഴയാണ് പെയ്തിറങ്ങിയത്. നഗരത്തിൽ മണിക്കൂറിൽ153 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, 1982 ന് ശേഷം ഏറ്റവും കൂടിയ മഴയാണിത്.

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമായിട്ടുണ്ട്. മാർക്കറ്റുകളിലെയും ജനവാസ കേന്ദ്രങ്ങളിലെയും പല റോഡുകളും വെള്ളത്തിനടിയിലാണ്. ഫ്‌ളൈ ഓവറുകൾ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഗതാഗതം നിലച്ചു.

വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി ഡ​ൽ​ഹി ന​ഗ​രം

ന്യൂ​ഡ​ല്‍ഹി: ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി ഡ​ൽ​ഹി ന​ഗ​രം. 41 വ​ര്‍ഷ​ത്തി​നി​ടെ​യു​ണ്ടാ​യ റെ​ക്കോ​ഡ് മ​ഴ​യാ​ണ്​ ഡ​ൽ​ഹി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 153 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. 1982 ജൂ​ലൈ​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന മ​ഴ​പ്പെ​യ്ത്തു​നി​ര​ക്ക് ഇ​ത്ര​യേ​റെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ൺ​സൂ​ൺ സീ​സ​ണി​ലെ മൊ​ത്തം മ​ഴ​യു​ടെ 15 ശ​ത​മാ​നം മ​ഴ വെ​റും 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭി​ച്ചു. വെ​ള്ള​ക്കെ​ട്ട് മൂ​ലം ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ താ​റു​മാ​റാ​യി. റോ​ഡു​ക​ളി​ലും അ​ടി​പ്പാ​ത​ക​ളി​ലും വെ​ള്ളം കെ​ട്ടി നി​ല്‍ക്കു​ക​യാ​ണ്. മി​ക്ക മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളും പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഡ​ൽ​ഹി-​ജ​യ്‌​പു​ർ ദേ​ശീ​യ​പാ​ത, ഡ​ൽ​ഹി-​ഗു​രു​ഗ്രാം അ​തി​വേ​ഗ പാ​ത​ക​ളി​ല​ട​ക്കം വെ​ള്ള​ക്കെ​ട്ട് മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​ക്ഷ​മാ​ണ്. ഞാ​യ​റാ​ഴ്ച​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി ഒ​ഴി​വാ​ക്കി പ്ര​ശ്‌​ന ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ർ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​​ കെ​ജ്രി​വാ​ൾ നി​ർ​ദേ​ശം ന​ൽ​കി. സ്‌​കൂ​ളു​ക​ള്‍ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​ഴ ഇ​തു​പോ​ലെ അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്.

Tags:    
News Summary - heavy rain; 12 dead in north India, highest rainfall in 40 years in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.