​'ഭാര്യ പോകരുതെന്ന് പറഞ്ഞിട്ടും ബൈക്കുമായി ഇറങ്ങി'; പഞ്ചാബി ഗായകന്റെ മരണത്തിന് പിന്നാ​ലെ വൈകാരിക കുറിപ്പുമായി സുഹൃത്ത്

ഗായകൻ രാജ്‍വീർ ജവാന്ദയുടെ മരണത്തിന്റെ ദുഃഖത്തിലാണ് പഞ്ചാബ് സിനിമ ലോകം. മൊഹലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ഇന്ന് രാവിലെ 10.55നാണ് ഗായകൻ മരിച്ചത്. ​വാഹനാപകടത്തിൽ പരിക്കേറ്റ രാജ്‍വിർ ജവാന്ദ കു​റേ ദിവസമായി ചികിത്സയിലായിരുന്നു. ജവാന്ദയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരിക കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

സുരക്ഷമുൻനിർത്തി ബൈക്ക് ട്രിപ്പിന് പോകരുതെന്ന് ഭാര്യ പറഞ്ഞിട്ടും അത് കേൾക്കാതെയാണ് ജവാന്ദ ബൈക്കുമായി ഇറങ്ങിയതെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തി. യാത്ര കുറച്ച് ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് ഭാര്യ അഭ്യർഥിച്ചുവെങ്കിലും അതും കേൾക്കാൻ അദ്ദേഹം തയാറായില്ല. പെട്ടെന്ന് പോയി തിരിച്ചെത്താമെന്നായിരുന്നു ബൈക്ക് ട്രിപ്പിന് മുമ്പ് അദ്ദേഹം പറഞ്ഞു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പഞ്ചാബി ഗായകൻ രാജ്‍വീർ ജവാന്ദ മരണത്തിന് കീഴടങ്ങി

പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ രാജ്‍വീർ ജവാന്ദ അന്തരിച്ചു. ഹിമാചൽ പ്രദേശിലെ ബഡ്ഡിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ രാജ്‍വീർ 11 ദിവസം വെന്‍റിലേറ്ററിൽ കഴിഞ്ഞശേഷമാണ് മരണത്തിന് കീഴടങ്ങിയത്. 35-ാം വയസ്സിൽ ജീവൻ പൊലിഞ്ഞ പ്രിയ താരത്തിന്‍റെ അകാലവിയോഗത്തിന്‍റെ വേദനയിലാണ് ആരാധകരും സഹപ്രവർത്തകരും.

പഞ്ചാബി നടി നീരു ബജ്‌വയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പുറം ലോകം മരണവാർത്ത അറിഞ്ഞത്. ‘ഭാവിയുടെ വാഗ്ദാനത്തിന് ഈ ചെറുപ്രായത്തിൽ ജീവൻ പൊലിയേണ്ടിവന്നത് ഹൃദയഭേദകമാണ്. രാജ്‍വീർ ജവാന്ദയുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നു. വേദനാജനകമായ ഈ സമയം നിങ്ങൾക്ക് മനഃശക്തിയും സമാധാനവും കൊണ്ട് മറികടക്കാൻ സാധിക്കട്ടെ. ഇത്ര പെട്ടന്നു നീ പോയിമറഞ്ഞു, പക്ഷേ ഒരിക്കലും മറക്കില്ല’- തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നീരു കുറിച്ചു.

താരത്തിന്‍റെ ആരോഗ്യ നിലയെകുറിച്ചുള്ള വിവരം ഒക്ടോബർ ഒന്നിന് ഗായകനും നടനുമായ ആമി വിർക്ക് ആരാധകരുമായി പങ്കിട്ടിരുന്നു. ‘രാജ്‍വീറിന്‍റെ ഹൃദയമിടിപ്പ് ഇപ്പോൾ നോർമലാണ്. പ്രകൃതി ഞങ്ങളോട് കൃപ കാണിക്കുന്നു, ഞങ്ങളുടെ പ്രാർഥനകൾ ഫലം കാണുന്നു. ശക്തമായി തുടരുക - രാജ്‌വീർ ഉത്സാഹത്തിലാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഹിമാചൽ പ്രദേശിലെ ബഡ്ഡിക്ക് സമീപം ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ രാജ്‌വീറിന് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഗായകനെ ആദ്യം സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഹൃദയാഘാതം സംഭവിച്ചു. പിന്നീട് ഫോർട്ടിസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാജ്‌വീറിന്റെ ആരോഗ്യനില അന്വേഷിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആശുപത്രി സന്ദർശിച്ചിരുന്നു.

'കാളി ജവാന്ദേ ദി', 'മേരാ ദിൽ', 'സർദാരി' തുടങ്ങിയ ഗാനങ്ങളിലൂടെയാണ് രാജ്‌വീർ പ്രശസ്തനാകുന്നത്. പഞ്ചാബി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബൈക്കുകളോട് ഏറെ അഭിനിവേശമുണ്ടായിരുന്ന ഗായകനായിരുന്നു അദ്ദേഹം. തന്റെ ബൈക്ക് യാത്രകളുടെ വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്.

Tags:    
News Summary - 'He Did Not Listen...': Punjabi Singer Rajvir Jawanda's Last Conversation With Wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.