2021 ൽ പാസായവരെ ജോലിക്ക്​ വേണ്ടെന്നുള്ള പരസ്യം

2021 ൽ ബിരുദമെടുത്തവരെ ​​ജോലിക്ക്​ വേണ്ടെന്ന്​ എച്ച്​.ഡി.എഫ്​.സി ബാങ്ക്​; വിവാദത്തിന്​ പിന്നാലെ തിരുത്തി

മധുര​: ​2021ൽ ബിരുദം പൂർത്തിയാക്കിയവരെ ​​ജോലിക്ക്​ വേണ്ടെന്ന് പത്രപരസ്യം നൽകി ​ എച്ച്​.ഡി.എഫ്​.സി ബാങ്ക്​. കോവിഡിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ​ ഓൺലൈനിൽ പഠിച്ച്​ ബിരുദമെടുത്തവരെ ജോലിക്ക്​ വേണ്ടെന്നാണ്​​ എച്ച്​.ഡി.എഫ്​.സി ബാങ്ക് നൽകിയ പരസ്യം പറയുന്നത്​​.

മധുര മേഖലയിലെ വിവിധ ഇടങ്ങളിലേക്ക്​ ഉദ്യോഗാർഥികളെ തേടിക്കൊണ്ട്​ നൽകിയ പത്രപരസ്യത്തിലാണ്​ വിവാദപരാമർശം​. '2021ൽ പാസായ ബിരുദധാരികളെ ഞങ്ങൾക്ക്​ വേണ്ട' എന്നതായിരുന്നു പരസ്യത്തിലെ പ്രധാന വാചകം.

വലിയ വിവാദവും പ്രതിഷേധവും ശക്​തമായതിന്​ പിന്ന​ാലെ ബാങ്ക്​ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിവാദമുണ്ടായതോ​െട  പരസ്യം തയാറാക്കുന്നതിനിടയിലുണ്ടായ അക്ഷരതെറ്റാണെന്നും, അങ്ങനെ സംഭവിച്ചതിൽ ​ഖേദിക്കുന്നുവെന്നും ബാങ്ക്​ അധികൃതർ വിശദീകരിച്ചു. 


തിരുത്തി പ്രസിദ്ധീകരിച്ച പരസ്യം

2021 ലെ ബിരുദധാരികൾക്കും പ്രായ മാനദണ്ഡം പാലിച്ച്​ ​േജാലിക്ക്​ അപേക്ഷിക്കാമെന്നും ബാങ്ക്​ അധികൃതർ വെളിപ്പെടുത്തി. പുതിയ പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - HDFC's job circular '2021 passed out candidates are not eligible'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.