നാലു കുട്ടികൾ വേണമെന്ന് തീരുമാനിക്കുന്ന ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ

ഭോപ്പാൽ: നാലു കുട്ടികളെ പ്രസവിക്കാൻ തീരുമാനിക്കുന്ന ബ്രാഹ്മണ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് മധ്യപ്രദേശ്. മധ്യപ്രദേശ് സർക്കാർ ബോർഡ് തലവൻ പണ്ഡിറ്റ് വിഷ്ണു രജോറിയയാണ് യുവ ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചത്. ​​പരശുറാം കല്യാൺ ബോർഡിന്‍റെ പ്രസിഡന്‍റും സംസ്ഥാന കാബിനറ്റ് മന്ത്രി പദവിയും വഹിക്കുന്നയാളാണ് ഇദ്ദേഹം.


എനിക്ക് യുവാക്കളിൽ ഏറെ പ്രതീക്ഷയുണ്ട്. പ്രായമായവരിൽനിന്ന് നമുക്ക് ഏറെയൊന്നും പ്രതീക്ഷിക്കാനില്ല. ശ്രദ്ധിച്ച് കേൾക്കൂ, വരും തലമുറയെ സൃഷ്ടിക്കാനുള്ള ബാധ്യത നിങ്ങൾക്കാണ്. യുവാക്കൾ ഒരു കുട്ടിക്ക് ശേഷം നിർത്തുകയാണ്. ഇത് വളരെ പ്രശ്നമുള്ള കാര്യമാണ്. നാലു കുട്ടികളെങ്കിലും വേണമെന്ന് ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ് -ഭോപാലിൽ ഒരു പരിപാടിക്കിടെ വിഷ്ണു രജോറിയ പറഞ്ഞു.

നാലു കുട്ടികൾ വേണമെന്ന് തീരുമാനിക്കുന്ന ബ്രാഹ്മണ ദമ്പതികൾക്ക് പരശുറാം ബോർഡ് ഒരു ലക്ഷം രൂപ നൽകും. ഞാനാണ് ബോർഡ് പ്രസിഡന്‍റ്, അത് നൽകിയിരിക്കും -അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ വിദ്യാഭ്യാസം ഏറെ ചെലവേറിയതാണെന്ന് യുവാക്കൾ പരാതി പറയാറുണ്ട്. അതിനിടയിൽ കുട്ടികൾക്ക് ജന്മം നൽകാൻ വൈകരുത് -രജോറിയ തുടർന്നു.

Tags:    
News Summary - Have 4 Children Get 1 Lakh -Offer To Brahmin Couples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.