ക്രൈസ്തവർക്കെതിരെ വിദ്വേഷ പരാമർശം; കർണാടക മന്ത്രിക്കെതിരെ കേസ്​

ബംഗളൂരു: ക്രൈസ്തവർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ കർണാടകയിലെ ബി.ജെ.പി മന്ത്രിക്കെതിരെ കേസ്​. ആർ.ആർ. നഗർ എം.എൽ.എയും ഹോർട്ടികൾച്ചർ മന്ത്രിയുമായ മുനിരത്നക്കെതിരെ ആർ.ആർ. നഗർ പൊലീസാണ്​ നടപടിയെടുത്തത്​.

മാർച്ച്​ 31ന്​ ഒരു കന്നട ന്യൂസ്​ ചാനലിലാണ് ക്രൈസ്തവരെ ആക്രമിക്കണമെന്നും അവരെ എപ്പോഴും പിന്തുടരണമെന്നും മ​ന്ത്രി പറഞ്ഞത്​. തെരഞ്ഞെടുപ്പ്​ പരിശോധനക്കായുള്ള ​ൈഫ്ലയിങ്​ സർവൈലൻസ്​ ടീം തലവൻ മനോജ് ​കുമാറാണ്​ ഇതിനെതിരെ പരാതി നൽകിയത്​.

മന്ത്രിയുടെ പരാമർശം സാമുദായിക സൗഹാർദം തകർക്കുന്നതും ക്രൈസ്തവരെ അവമതിക്കുന്നതുമാണെന്നാണ്​ പരാതി. അതേസമയം, മന്ത്രിയുടെ പ്രസംഗം ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തന​ത്തെപ്പറ്റിയാണെന്നാണ്​ പൊലീസ്​ പറയുന്നത്​.

Tags:    
News Summary - Hate speech against Christians; Case against Karnataka Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.