കൊല്‍ക്കത്ത: ബജ്‌റംഗ്ദളിന്‍റെ നേതൃത്വത്തില്‍ നടത്തിയ രാം നവമി റാലിക്കിടെ സംഘർഷമുണ്ടായതിന്‍റെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാമൻ ആരോടെങ്കിലും വാളുകളും ആയുധവുമായി റാലി നടത്താൻ ആവശ്യപ്പെട്ടിരുന്നോവെന്ന് മമത ചോദിച്ചു.
രാമനെ അധിക്ഷേപിക്കുന്ന ഇത്തരം ഗുണ്ടകൾക്ക് വേണ്ടി സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില തകർക്കാൻ അനുവദിക്കില്ല. ഇത്തരം റാലിക്കെതിരെ നടപടി സ്വീകരിക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ബംഗാളിലെ പുരിലിയ ജില്ലയിൽ ബജ്രംഗ്ദൾ രാം നവമി റാലി നടത്തിയത്. കുട്ടികളടക്കം നിരവധി പേര്‍ റാലിയിൽ വാളുകളടക്കമുള്ള ആയുധങ്ങളേന്തിയാണ് പങ്കെടുത്തത്. രാമ നവമിയടക്കമുള്ള ആഘോഷങ്ങളില്‍ കുട്ടികള്‍ ആയുധങ്ങളേന്തുന്നത് നേരത്തെ തന്നെ സംസ്ഥാന ബാലാവകാശ കമീഷന്‍ നിരോധിച്ചിരുന്നു. ഇത് ലംഘിച്ചാണ് റാലി നടന്നത്. ചിലയിടങ്ങളിൽ റാലിക്കിടെ സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു. ഇതിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.