അഹ്മദാബാദ്: രണ്ടു ദിവസത്തെ സന്ദർശനത്തിന് സ്വദേശമായ ഗുജറാത്തിലെത്തുന്ന മോദിക്കുമുന്നിൽ മൊട്ടയടിച്ച് പ്രതിഷേധിക്കുമെന്ന് പേട്ടൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പേട്ടൽ. പേട്ടദാർ അനാമത് ആന്ദോളൻ സമിതിയുടെ ആഭിമുഖ്യത്തിൽ താനും 50 പ്രവർത്തകരും തലമുണ്ഡനം ചെയ്യുകയും ന്യായയാത്ര നടത്തുകയും ചെയ്യുമെന്ന് ഹാർദിക് പറഞ്ഞു.
പേട്ടൽ സമുദായത്തോട് സംസ്ഥാന-കേന്ദ്ര സർക്കാറുകൾ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം. പേട്ടൽ സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നതുൾപ്പെടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ ചാഞ്ചല്യം തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തെൻറ സംവരണ സമരം പുനരാരംഭിക്കുമെന്നും വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും 23കാരനായ ഹാർദിക് ദിവസങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ചയാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. ആഫ്രിക്കൻ ഡെവലപ്മെൻറ് ബാങ്കിെൻറ വാർഷിക പൊതുയോഗത്തിലും മറ്റുചില പരിപാടികളിലും പെങ്കടുക്കാനാണ് സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.