മുഴുവൻ മുസ്‍ലിംകളുടെയും വീടുകൾ തകർക്കണമെന്ന് ഹിന്ദുരക്ഷാ വാഹിനി

റൂർക്കി: റൂർക്കിയിലെ വംശീയ കലാപത്തിന് ശേഷം മുസ്ലീം വീടുകൾ പൊളിക്കണമെന്ന് തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാ വാഹിനി. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം നഗരത്തിൽ ധർമ്മ സൻസദ് സംഘടിപ്പിക്കുമെന്ന് സംഘടന ഭീഷണിപ്പെടുത്തി.

ഏപ്രിൽ 16ന് ഒരു പ്രാദേശിക പള്ളിക്ക് മുന്നിലൂടെ ഹനുമാൻ ജയന്തി ഘോഷയാത്ര കടന്നുപോകുമ്പോൾ 'ജയ് ശ്രീ റാം, ഹിന്ദുസ്ഥാൻ മേ രഹ്നാ ഹേ, ജയ് ശ്രീറാം കെഹ്നാ ഹേ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നതോടെയാണ് സംഘർഷം ആരംഭിച്ചത്. പൊലീസുകാർ ഉൾപ്പെടെ ഏതാനും പേർക്കും പരിക്കേറ്റിരുന്നു.

ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ആറുപേരെ അറസ്റ്റ് ചെയ്തു. അടുത്ത ദിവസം, 12 പേരെയും അജ്ഞാതരായ 40 പേരെയും ഉൾപ്പെടുത്തി പൊലീസ് എഫ്‌.ഐ.ആർ ഫയൽ ചെയ്തു. ഇതിനിടെയാണ് മുഴുവൻ മുസ്‍ലിം വീടുകളും പൊളിച്ചുനീക്കണമെന്ന ഭീഷണിയുമായി ഹിന്ദുരക്ഷാ വാഹിനി രംഗത്തെത്തിയിരിക്കുന്നത്. 

Tags:    
News Summary - Haridwar: Hindu Raksha Vahini demands demolition of Muslim homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.