മുൻ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേൽ ബി.ജെ.പിയിലേക്ക്

അഹമദാബാദ്: മുൻകോൺഗ്രസ് നേതാവ് ഹർദിക് പട്ടേൽ ജൂൺ രണ്ടിന് ഭാരതീയ ജനതാ പാർട്ടിയിൽ ചേരുമെന്ന് പാർട്ടി വക്താവ് സ്ഥിരീകരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീലിന്‍റെ സാന്നിധ്യത്തിലായിരിക്കും അംഗത്വം സ്വീകരിക്കുക എന്നാണ് സൂചന.

നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഈയിടെയാണ് ഹാർദിക് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. കോൺഗ്രസിൽ വേണ്ട പരിഗണന കിട്ടിയില്ലെന്ന് ആരോപിച്ച അദ്ദേഹം സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

പട്ടേൽ സമുദായ പ്രക്ഷോഭത്തിന്‍റെ അമരക്കാരനായിരുന്ന ഹർദിക് പട്ടേൽ 2019 ലാണ് കോൺഗ്രസിൽ ചേരുന്നത്. ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പട്ടേലിന്‍റെ ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനമെന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - Hardik Patel to join BJP on June 2: Party spokesperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.