മേവാനിയും ഹാർദികും കോൺഗ്രസ്​ അധ്യക്ഷനും ഉൾപ്പെടെയുള്ളവർ ഗുജറാത്ത്​ പൊലീസ്​ തടങ്കലിൽ

അഹ്​മദാബാദ്​: ഗുജറാത്ത്​ കോൺഗ്രസ്​ അധ്യക്ഷൻ അമിത്​ ചവ്​ഡ, വർക്കിങ്​ ​പ്രസിഡൻറ്​ ഹർദിക്​ പ​ട്ടേൽ, സ്വതന്ത്ര എം.എൽ.എയും ദലിത്​ നേതാവുമായ ജിഗ്​നേഷ്​ മേവാനി അടക്കമുള്ളവർ ഗുജറാത്ത്​ പൊലീസ്​ തടങ്കലിൽ. ഹാഥറാസിൽ കൂട്ട ബലാത്സംഗത്തിനരയായ പെൺകുട്ടിക്ക്​ നീതി തേടി റാലി നടത്താനിരിക്കവേയാണ്​ ഇവരെ തടങ്കലിലാക്കിയത്​.

കോൺഗ്രസി​െൻറ നേതൃത്വത്തിൽ വിവിധ സംഘടനകളെ കൂട്ടിയോജിപ്പിച്ചാണ്​ 'പ്രതികാർ റാലി'ക്ക്​ ആഹ്വാനം ചെയ്​തിരുന്നത്​. കൊച്​റബ്​ ആശ്രമം മുതൽ സബർമതി ആശ്രമം വരെയായിരുന്നു റാലി ആസൂത്രണം ചെയ്​തിരുന്നത്​. ഗുജറാത്തിൽ വർധിച്ചുവരുന്ന സ്​ത്രീകൾക്കെതിരായ ആക്രമണത്തിനെതിരെയുള്ള റാലിക്ക്​ രാഷ്​ട്രീയത്തിനപ്പുറത്ത്​ എല്ലാവരും പങ്കുചേരുമെന്ന്​ ഹാർദിക്​ നേരത്തേ അറിയിച്ചിരുന്നു.​

''ഗുജറാത്ത്​ സർക്കാൻ ജനാധിപത്യം നശിപ്പിക്കുകയാണ്​. ഹാഥറസ്​ ഇരക്ക്​ നീതിതേടിയുള്ള റാലിക്ക്​ പോകാൻ എന്നെ അനുവദിക്കുന്നില്ല. റൂമിൽ നിന്നും പുറത്തിറങ്ങാനയക്കാതെ തടങ്കലിലാക്കിയിരിക്കുകയാണ്​. ഹർദിക്​ പ​ട്ടേലിനെയും പ​ങ്കെടുക്കാൻ അനുവദിച്ചിട്ടില്ല. ദലിതുകൾ ഒരു റാലിക്ക്​ പോകുന്നത്​ പോലും ഭയക്കുന്ന ഭീരുവാണോ വിജയ്​രൂപാനി? -ജിഗ്​നേഷ്​ മേവാനി ട്വീറ്റ്​ ചെയ്​തു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.