ഹംസഫര്‍ ട്രെയിന്‍ ഉടന്‍;നിരക്ക് കൂടും

ന്യൂഡല്‍ഹി: പ്രത്യേക സൗകര്യങ്ങളുമായി എ.സി 3 ടയര്‍ കോച്ചുകള്‍ മാത്രം അണിനിരത്തി ‘ഹംസഫര്‍ ട്രെയിന്‍’ ഉടന്‍ ഓടിത്തുടങ്ങും. സാധാരണ സര്‍വിസിനേക്കാള്‍ നിരക്ക് അല്‍പം കൂടുമെന്ന് നിര്‍മാണം പൂര്‍ത്തിയായ ഹംസഫര്‍ കോച്ചുകള്‍ പരിശോധിക്കാനത്തെിയ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

തിരക്കിനനുസരിച്ച് നിരക്ക് എന്നതാണ് ട്രെയിനിലെ ടിക്കറ്റ് നിരക്ക്. ചായ, കാപ്പി, സൂപ്പ് എന്നിവ ലഭിക്കുന്ന വെന്‍ഡിങ് മെഷീന്‍ ഹംസഫറിലുണ്ടാകും. 22 കോച്ചുകളിലും ഖാദി വിരികളും എല്ലാ കാബിനിലും മാലിന്യനിക്ഷേപ പെട്ടിയുമുണ്ടാകും. സി.സി.ടി.വി, ജി.പി.എസ് അധിഷ്ഠിതമാക്കി യാത്രക്കാരുടെ വിവരങ്ങള്‍, തീപിടിത്തം കണ്ടത്തൊനും അണക്കാനുമുള്ള സംവിധാനം, മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ്ചെയ്യാനുള്ള സംവിധാനം എന്നിവയും ഈ ട്രെയിനിലെ പ്രത്യേകതയാണ്.

കാണാനഴകുള്ള ഡിസൈനും അന്ധരുടെ സൗകര്യത്തിനായി ബ്രെയിലി ലിപിയിലുള്ള അറിയിപ്പുകളും ഹംസഫറിനെ ശ്രദ്ധേയമാക്കുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച തേജസ്, അന്ത്യോദയ, ഉദയ് എന്നീ ട്രെയിനുകളും ഉടന്‍ ഓടിത്തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - HAMSAFAR TRAIN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.