മൂക്കുമുട്ടെ തിന്ന് ശുചിമുറിയിലേക്കെന്ന വ്യാജേന ബില്ലടക്കാതെ മുങ്ങി; ടൂറിസ്റ്റുകളെ പൊക്കി ഹോട്ടലുടമ

മൗണ്ട് ആബു: ഗുജറാത്തിൽ നിന്നും രാജസ്ഥാനിലെത്തിയ ഒരു യുവതിയടക്കമുള്ള അഞ്ച് ടൂറിസ്റ്റുകളുടെ കഥയാണിത്. പതിവുപോലെ അവർ വന്നു. പല തരത്തിലുള്ള ഭക്ഷണം ഓർഡർ ചെയ്തു. രുചികരമായ ഭക്ഷണം ആർത്തിയോടെ കഴിച്ചു. ബില്ല് വന്നപ്പോൾ അതേ ട്രിക്കിന്‍റെ ആവർത്തനം. ഓരോരുത്തരായി ശുചിമുറിയിലേക്കെന്ന വ്യാജേന പതുക്കെ പോകുന്നു. കാറിലിരിക്കുന്നു. സ്ഥലം വിടുന്നു.

രാജസ്ഥാനിലെ മൗണ്ട് അബുവിനടുത്തുള്ള സിയാവയിലുള്ള ഹാപ്പി ഡേ ഹോട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന ഒരു സംഘം വിനോദസഞ്ചാരികൾ കയറി. അവർ ഒരു കൂട്ടം സാധനങ്ങൾ ഓർഡർ ചെയ്ത് സ്വാദോടെ ഭക്ഷണം കഴിച്ചു. എന്നാൽ 10,900 രൂപയുടെ ബിൽ അടക്കേണ്ട സമയമായപ്പോൾ പുറത്തു കടക്കാൻ തീരുമാനിച്ചു.

എന്നാൽ ഹോട്ടലുടമയും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. ഒട്ടും സമയം കളയാതെ ഹോട്ടലുടമയും വെയിറ്ററും ചേർന്ന് വണ്ടിയെടുത്ത് ഇവരെ പിന്തുടർന്നു. ഗുജറാത്തിനും രാജസ്ഥാനും ഇടയിലുള്ള അതിർത്തിയായ അംബാജിയിലേക്ക് കാർ പോകുന്നതായി സി.സി.ടിവി ദൃശ്യങ്ങൾ കാണിച്ചു.

ട്രാഫിക് ബ്ലോക്കിന് നന്ദി പറയേണ്ടത് ഇത്തരം ചില ഘട്ടങ്ങളിലാണ്. ഗുജറാത്ത് അതിർത്തി വരെ പിന്തുടരേണ്ടി വന്നുവെങ്കിലും ഗതാഗതക്കുരുക്കിൽ കുടങ്ങിക്കിടന്ന ഇവരെ ഹോട്ടലുടമ പിടിക്കുക തന്നെ ചെയ്തു. പൊലീസിന്റെ സഹായത്തോടെ അഞ്ചുപേരെയും സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു.

കൈയിൽ പണമില്ലാതിരുന്ന വിനോദസഞ്ചാരികൾ ഒരു സുഹൃത്തിനെ വിളിച്ച് ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

Tags:    
News Summary - Gujarat Tourists Dine And Dash Without Paying Rs 10,900, Caught In Traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.