അഹമ്മദാബാദ്: അധ്യാപകർ ഉൾപ്പടെ ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ ഗുജറാത്തിൽ ലീവെടുത്ത് പ്രതിഷേധിച്ചു. പഴയ പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. ശനിയാഴ്ചയാണ് കാഷ്യൽ ലീവെടുത്തുള്ള പ്രതിഷേധമുണ്ടായത്. സർക്കാർ ജീവനക്കാരുടെ സംഘടന വെള്ളിയാഴ്ചയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. തുടർന്ന സർക്കാർ ജീവനക്കാരും അധ്യാപകരും കൂട്ടത്തോടെ ലീവെടുക്കുകയായിരുന്നു.
പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കണമെന്നാണ് ഞങ്ങളുടെ പ്രധാന ആവശ്യം. എന്നാൽ, ഇത്അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയാറായില്ലെന്നും അതാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.
സമരത്തിന്റെ ഭാഗമായി ഭാവ്നഗർ ജില്ലയിൽ മാത്രം 7000 ജീവനക്കാർ ലീവെടുത്ത് പ്രതിഷേധിച്ചുവെന്നാണ് സമരസമിതിയുടെ അവകാശവാദം. കച്ചിൽ എട്ടായിരത്തോളം ജീവനക്കാരും സമരത്തിന്റെ ഭാഗമായി. കഴിഞ്ഞ ദിവസമാണ് 2005ന് മുമ്പ് ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്ക് മാത്രമേ പഴയ പെൻഷൻ സമ്പ്രദായം ബാധകമാവുമെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.