വാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകം ഗുജറാത്ത് മന്ത്രിക്ക് കോവിഡ്

അഹമ്മദാബാദ്: ദിവസങ്ങൾക്ക് മുമ്പ് പ്രതിരോധ വാക്സിൻ സ്വീകരിച്ച ഗുജറാത്ത് മന്ത്രി ഈശ്വർസിൻ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 13 ശനിയാഴ്ചയാണ് മന്ത്രിക്ക് വാക്സിൻ നൽകിയത്.

കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും മന്ത്രി ട്വിറ്ററിൽ അറിയിച്ചു.

കഴിഞ്ഞ ദിവസം 890 പേർക്കാണ് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം സംസ്ഥാനത്ത് 2,79,097 ആയി.

അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 24,492 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 131 പേർ മരിക്കുകയും ചെയ്തു.

Tags:    
News Summary - Gujarat minister tests positive for coronavirus days after taking vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.