അഹ്മദാബാദ്: ഗുജറാത്തിൽ കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച ആരോഗ്യപ്രവർത്തകന് രോഗം. ഗാന്ധിനഗർ സ്വദേശിയായ ആരോഗ്യപ്രവർത്തകൻ ജനുവരി 16നാണ് ആദ്യഡോസ് വാക്സിൻ സ്വീകരിച്ചത്. ഫെബ്രുവരി 15ന് രണ്ടാമത്തെ ഡോസ് സ്വീകരിച്ചു.
പിന്നീട് കടുത്ത പനി തുടങ്ങിയതോടെ സാമ്പിളുകൾ േകാവിഡ് പരിശോധനക്കായി അയക്കുകയായിരുന്നു. ഫെബ്രുവരി 20ന് ഇേദ്ദഹം കോവിഡ് പോസിറ്റീവാണെന്ന് ഫലം വന്നതായി ഗാന്ധിനഗർ ചീഫ് മെഡിക്കൽ ഒാഫിസർ പറഞ്ഞു.
വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ അദ്ദേഹത്തിന്‍റെ പരിശോധന ഫലം നെഗറ്റീവായതായും തിങ്കളാഴ്ച മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കുമെന്നും സി.എച്ച്.ഒ കൂട്ടിച്ചേർത്തു.
വാക്സിന്റെ രണ്ടുഡോസുകളും സ്വീകരിച്ചതിന് ശേഷം വൈറസിനെതിരായ ആന്‍റിബോഡി രൂപപ്പെടാൻ സാധാരണയായി 45 ദിവസമെടുക്കും. അതിനാൽ വാക്സിൻ സ്വീകരിച്ചതിന് ശേഷവും മാസ്ക് ധരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും വേണമെന്നും ചീഫ് മെഡിക്കൽ ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.