അഹമ്മദാബാദ്: കോവിഡ് കേസുകളിൽ വർധനയുണ്ടായേതാടെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനൊരുങ്ങി ഗുജറാത്ത്. ആറ് മാസത്തെ ഇടവേളക്ക് ശേഷം അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ വീണ്ടും നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളാരംഭിച്ചു. പുതുതായൊരു മൈക്രോ കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തിയതോടെയാണ് നിയന്ത്രണം ശക്തമാക്കിയത്.
ഇഷാൻപൂരിലെ ഹൗസിങ് സൊസൈറ്റിയിലാണ് പുതിയ കണ്ടെയ്ൻമെന്റ് സോൺ രൂപപ്പെട്ടത്. 20 ഓളം കുടുംബങ്ങൾ താമസിക്കുന്ന അഞ്ച് നില അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് കോവിഡ് പടർന്നത്. തുടർന്ന് ഈ കെട്ടിടം മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിക്കുകയായിരുന്നു.
കോവിഡ് വ്യാപനം വീണ്ടുമുണ്ടാകുമെന്ന ആശങ്കയെ തുടർന്ന് വാക്സിൻ സ്വീകരിക്കാത്തവർക്ക് അഹമ്മദാബാദ് മുൻസിപ്പൽ ട്രാൻസ്പോർട്ട് സർവീസിേന്റയും സിറ്റി ട്രാൻസ്മിറ്റ് സിസ്റ്റം സർവീസ് ബസുകളിലും പ്രവേശനം അനുവദിക്കില്ലെന്ന് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂൾ, എ.എം.സി സ്പോർട്സ് കോംപ്ലക്സ്, സിറ്റി സിവിക് സെന്‍റർ, ലൈബ്രറി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം വാക്സിൻ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കുമെന്നും കോർപ്പറേഷൻ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.