പുതിയ അറസ്റ്റുകൾക്ക് വഴിതുറന്ന് സുപ്രീംകോടതി വിധി: അമിത് ഷായുടെ അഭിമുഖത്തിന് പിന്നാലെ ടീസ്റ്റയുടെ അറസ്റ്റ്

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നിയമയുദ്ധത്തിന് കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്സാൻ ജാഫരിയുടെ വിധവ സകിയ ജാഫരിയെ സഹായിച്ച മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്‍റെ അറസ്റ്റിലേക്ക് നയിച്ചത് സുപ്രീംകോടതി വിധിപ്രസ്താവത്തിലെ അഭിപ്രായ പ്രകടനങ്ങൾ. സുപ്രീംകോടതി വിധി ഉദ്ധരിച്ച് ടീസ്റ്റ സെറ്റൽവാദിനെ പേരെടുത്ത് വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് മുംബൈയിലെത്തി ടീസ്റ്റ സെറ്റൽവാദിനെ അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് നടത്തി നിയമപ്രക്രിയ ദുരുപയോഗം ചെയ്തതിൽ പങ്കാളികളായ എല്ലാവരെയും പ്രതിക്കൂട്ടിലാക്കി നിയമപ്രകാരമുള്ള നടപടിയെടുക്കണമെന്നാണ് വിധിപ്രസ്താവത്തിൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് നടത്താൻ സകിയ ജാഫരിയെ സഹായിച്ചവർക്കും സാക്ഷിമൊഴി നൽകിയ ഗുജറാത്തിലെ മുൻ ഐ.പി.എസ് ഓഫിസർമാരായ സഞ്ജീവ് ഭട്ടിനും ആർ.ബി. ശ്രീകുമാറിനും ദുരൂഹസാചര്യത്തിൽ കൊല്ലപ്പെട്ട മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരേൻ പാണ്ഡ്യക്കും എതിരെ രൂക്ഷവിമർശനം നടത്തിയ ശേഷമായിരുന്നു ഗുജറാത്ത്, കേന്ദ്ര സർക്കാറുകൾക്കുള്ള മൂന്നംഗ ബെഞ്ചിന്‍റെ ഉപദേശം.

കോടതിയുടെ അറിവനുസരിച്ച് കള്ളമായ വെളിപ്പെടുത്തലുകളിലൂടെ പ്രശ്നം വൈകാരികമാക്കാൻ ഗുജറാത്ത് സർക്കാറിലെ അസംതൃപ്തരായ ഉദ്യോഗസ്ഥർ മറ്റുള്ളവരുമായി ഒന്നിച്ചുചേർന്നുവെന്നാണ് കാണുന്നതെന്ന് സുപ്രീംകോടതി വിധിയിൽ കുറ്റപ്പെടുത്തി. മോദിക്കെതിരെ സഞ്ജീവ് ഭട്ടും ശ്രീകുമാറും ഹരേൻ പാണ്ഡ്യയും നൽകിയത് കള്ളമൊഴികളാണ്. കലാപകാരികൾക്കെതിരെ നടപടി അരുതെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് ആരോപിക്കുന്ന യോഗത്തിൽ ഇവർ ദൃക്സാക്ഷികളായിരുന്നുവെന്നത് കോടതിയുടെ അറിവിൽ കള്ളമായിരുന്നുവെന്നും അത്തരമൊരു വ്യാജ അവകാശവാദത്തിലാണ് 'ഉന്നതതലത്തിലെ വലിയ ക്രിമിനൽ ഗൂഢാലോചന' എന്ന വാദം ഹരജിക്കാർ നിർമിച്ചെടുത്തതെന്നും സുപ്രീംകോടതി രേഖപ്പെടുത്തി. ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കാൻ സമാഹരിച്ച ഫണ്ടിൽ ടീസ്റ്റ സെറ്റൽവാദ് വെട്ടിപ്പ് നടത്തിയെന്ന കേസ് ഗുജറാത്ത് പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. അതിന് പിറകെയാണ് വംശഹത്യയുമായി ബന്ധപ്പെട്ട് പുതിയ അറസ്റ്റും കേസുമുണ്ടാകുന്നത്.

അറസ്റ്റിന്​ മുമ്പ്​ അമിത്​ ഷാ​ പറഞ്ഞത്​

''ഒ​രു എ​ൻ.​ജി.​ഒ​യാ​ണ്​ ഗു​ജ​റാ​ത്ത്​ വം​ശ​ഹ​ത്യ​യി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ (എ​സ്.​ഐ.​ടി) അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. സു​പ്രീം​കോ​ട​തി വി​ധി​യി​ൽ ഇ​ക്കാ​ര്യം പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഗു​ജ​റാ​ത്ത്​ സ​ർ​ക്കാ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ട്​ അ​ഭി​പ്രാ​യം തേ​ടി​യ​പ്പോ​ൾ ത​ങ്ങ​ൾ​ക്ക്​ പ്ര​ശ്ന​മി​ല്ലെ​ന്ന്​ പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ്​ എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​ന്ന​ത്. സ​കി​യ ജാ​ഫ​രി മ​റ്റാ​രു​ടെ​യോ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. നി​ര​വ​ധി ഇ​ര​ക​ളു​ടെ സ​ത്യ​വാ​ങ്​​മൂ​ല​ങ്ങ​ളി​ൽ എ​ൻ.​ജി.​ഒ​യാ​ണ്​ ഒ​പ്പി​ട്ട​ത്. ഇ​ര​ക​ൾ​ക്ക്​ പോ​ലു​മ​റി​യി​ല്ലാ​യി​രു​ന്നു. ടീ​സ്റ്റ സെ​റ്റ​ൽ​വാ​ദി​ന്‍റെ എ​ൻ.​ജി.​ഒ​യാ​ണ്​ ഇ​ത്​ ചെ​യ്ത​തെ​ന്ന്​ എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. യു.​പി.​എ സ​ർ​ക്കാ​ർ ടീ​സ്റ്റ സെ​റ്റ​ൽ​വാ​ദി​ന്‍റെ എ​ൻ.​ജി.​ഒ​യെ ധാ​രാ​ളം സ​ഹാ​യി​ച്ചു. എ​ല്ലാ​വ​ർ​ക്കും ഇ​ത​റി​യാം''

Tags:    
News Summary - Gujarat genocide: More arrests likely in Supreme Court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.