'പാകിസ്​താ​െൻറ മ്ലേച്ഛമായ പദ്ധതികൾ തകർക്കുന്ന ജവാൻമാർക്ക്​ അഭിവാദ്യങ്ങൾ'

ന്യൂഡൽഹി: ദീപാവലിയുടെ തലേന്ന് വെടിനിർത്തർ കരാറുകൾ ലംഘിച്ച്​​ ആക്രമണം നടത്തിയ പാകിസ്​താന്​ കനത്ത മറുപടി നൽകിയ​ ഇന്ത്യൻ ജവാൻമാർക്ക്​ അഭിവാദ്യമർപ്പിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

'പാകിസ്​താൻ വെടിനിർത്തൽ ലംഘിക്കുമ്പോഴെല്ലാം അതി​െൻറ ഭയവും ബലഹീനതയും കൂടുതൽ വ്യക്തമാകും. ഉത്സവ വേളകളിൽ പോലും നമ്മുടെ ജവാൻമാർ അവരുടെ വീടുകളിൽനിന്ന് ഏറെ അകലെ അതിർത്തികൾ സംരക്ഷിക്കാനും പാകിസ്​താ​െൻറ മ്ലേച്ഛമായ പദ്ധതികൾ നശിപ്പിക്കാനും സന്നദ്ധരാണ്​. എ​ല്ലാ പട്ടാളക്കാർക്കും എ​െൻറ അഭിവാദ്യങ്ങൾ' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ജമ്മുകശ്​മീരിൽ നിയ​ന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക്​ സേനക്കെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ എട്ട്​ പേർ കൊല്ലപ്പെട്ടുവെന്നാണ്​​ റിപ്പോർട്ട്​. വാർത്ത ഏജൻസിയായ എ.​എൻ.ഐയാണ്​ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. 10 മുതൽ 12 വരെ പാക്​ സൈനികർക്ക്​ പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്​.

നേരത്തെ നിയന്ത്രണരേഖയിൽ പാകിസ്​താൻ നടത്തിയ ഷെല്ലാക്രമണത്തിൽ നാല്​ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാല്​ സിവിലിയൻമാരും കൊല്ലപ്പെട്ടു. തുടർന്ന്​ പാകിസ്​താൻ ബങ്കറുകൾക്ക്​ നേരെ സൈന്യം ശക്​തമായ ആക്രമണം നടത്തുകയായിരുന്നു.

നിയന്ത്രണരേഖയിൽ അഞ്ച്​ ദിവസം മുമ്പ്​ നടന്ന വെടിവെപ്പിൽ മൂന്ന്​ സൈനികർ വീരമൃത്യു വരിക്കുകയും മൂന്ന്​ തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്​തിരുന്നു.

Tags:    
News Summary - 'Greetings to the soldiers who are destroying Pakistan's ugly plans'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.