ഉന്നാവ്​ ബലാൽസംഗം: പ്രതിയായ എം.എൽ.എയുടെ വൈ കാറ്റഗറി സുരക്ഷ പിൻവലിച്ചു

ന്യൂഡൽഹി: ഉന്നാവ്​ ബലാൽസംഗ കേസിലെ പ്രതിയായ കുൽദീപ്​ സിങ്​ സെങ്കാറി​​​െൻറ വൈ കാറ്റഗറി സുരക്ഷ സർക്കാർ പിൻവലിച്ചു. യു.പി സർക്കാർ സുരക്ഷ പിൻവലിക്കുന്ന വിവരം ഒൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്​. 

അഭ്യന്തര വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ്​ കുമാർ സെങ്കാറി​​​െൻറ വൈ കാറ്റഗറി സുരക്ഷ പിൻവലിക്കുന്ന വിവരം ഒൗദ്യോഗികമായി സ്ഥിരീകരിച്ചു​. ഏപ്രിൽ 12ന്​ ബലാൽസംഗകേസിൽ അദ്ദേഹത്തിനെതിരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​ത സാഹചര്യത്തിലാണ്​ നടപടിയെന്നും യു.പി സർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്. നിലവിൽ സി.ബി.​െഎ കസ്​റ്റഡിയിലാണ്​ എം.എൽ.എ.

അദ്ദേഹത്തി​​​െൻറ മാഖിയിലെ വീട്ടി​​​െൻറ സുരക്ഷക്കായി നാല്​ പൊലീസുകാരെയും തോക്കുധാരികളായ മൂന്ന്​ പൊലീസുകാർ എം.എൽ.എയുടെ സുരക്ഷക്കായും നിയോഗിച്ചിരുന്നു. ഇൗ സുരക്ഷയാണ്​ പിൻവലിച്ചിരിക്കുന്നത്​.​ ഉന്നാവ്​ ബലാൽസംഗ കേസിൽ യു.പി സർക്കാറിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതി​​​െൻറ പശ്​ചാത്തലത്തിൽ കൂടിയാണ്​ സർക്കാറി​​​െൻറ പുതിയ നീക്കം.

Tags:    
News Summary - Govt withdraws Unnao rape accused Kuldeep Singh Sengar’s security cover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.