എ.ടി.എമ്മിൽ നിന്ന്​ ഒറ്റത്തവണ 24000 പിൻവലിക്കാം; ആഴ്​ചയിലെ പരിധിക്ക്​ മാറ്റമില്ല

ന്യൂഡൽഹി: നോട്ട്​ അസാധുവാക്കി മൂന്നു മാസമാകു​േമ്പാൾ എ.ടി.എമ്മിൽ നിന്ന്​ ഒറ്റത്തവണ പിൻവലിക്കാവുന്ന തുക വർധിപ്പിക്കുന്നു. ആഴ്​ചയിൽ പിൻവലിക്കാവുന്ന 24000 രൂപ ഇനി ഒറ്റത്തവണയായി എ.ടി.എം വഴി പിൻവലിക്കാൻ അനുവാദം നൽകുന്നതിന്​ കേന്ദ്ര സർക്കാർ തീരുമാനിച്ചു. തീരുമാനം രണ്ടാഴ്​ചക്കുള്ളിൽ  റിസർവ്​ ബാങ്ക്​ നടപ്പിലാക്കും. 

എന്നാൽ ആഴ്​ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി വർധിപ്പിച്ചിട്ടില്ല. ആഴ്​ചയിൽ 24000 രൂപ എന്നത്​ നിലനിർത്തി. ​ഒരു ദിവസം 10000 രൂപയാണ്​ നിലവിൽ പിൻവലിക്കാൻ സാധിക്കുന്നത്​.

രാജ്യത്തെ 2.2 ലക്ഷം എ.ടി.എമ്മുകളിലായി ഏകദേശം 12000 കോടി രൂപയാണ്​ നിറക്കുന്നത്​. നവംബർ എട്ടിന്​ മുമ്പ്​ ഇത്​ 13000കോടി രൂപയായിരുന്നു.

Tags:    
News Summary - Govt may allow Rs 24k from ATM in single withdrawal, weekly cap to remain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.