പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ജൂലൈ17ന് സർവകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ. രാവിലെ 11മണിക്ക് നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുമെന്നാണ് സൂചനകൾ. പാർലമെന്‍റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സർവകക്ഷിയോഗം വിളിച്ചത്.

സുപ്രധാന ബില്ലുകൾക്കും ചർച്ചകൾക്കും പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പകൾ നടക്കുന്നു എന്നതും ഈ സമ്മേളനത്തിന്‍റെ പ്രധാന്യം വർധിപ്പിക്കുന്നു. ജൂലൈ 18 ആരംഭിക്കുന്ന വർഷകാല സമ്മേളനം ആഗസ്റ്റ്13നാണ് അവസാനിക്കുക.

എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മറ്റ് കാബിനറ്റ് മന്ത്രിമാരും സർവകക്ഷി യോഗത്തിൽ പങ്കെടുത്തേക്കും.

Tags:    
News Summary - Govt calls all-party meeting ahead of Monsoon session of Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.