മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശിപാർശ

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരവെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശിപാർ ശ നൽകി. ഗവർണർ ഭഗത് സിങ് കോശിയാരി ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. ഇതേതുടർന്ന ്, പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭാ യോഗം വിളിച്ചു. ഗവർണറുടെ ശുപാർശ കേന്ദ്രമന്ത്രിസഭാ യോഗം അംഗീക രിച്ചതായാണ് സൂചന.


സർക്കാർ രൂപീകരിക്കാൻ സമ്മതം അറിയിച്ചിട്ടും പിന്തുണ ക്കുന്നവരുടെ കത്ത് നൽകാൻ സമയം അനുവദിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ശിവസേന തീരുമാ നിച്ചു. ബി.ജെ.പിക്ക് 48 മണിക്കൂർ സമയം ഗവര്‍ണര്‍ നല്‍കിയിരുന്നു. എന്നാൽ, ശിവസേനക്ക് 24 മണിക്കൂറാണ് നൽകിയത്.

കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ ശിവസേനക്ക് വേണ്ടി ഹാജരാകും. കപിൽ സിബലുമായി ഉദ്ധവ് താക്കറെ ഇക്കാര്യം ചർച്ച നടത്തി.
ഗവർണർ ഭഗത് സിങ് കോശിയാരി

രാഷ്ട്രപതി ഭരണം ശിപാർശ ചെയ്തിട്ടില്ലെന്ന് രാജ് ഭവൻ അറിയിച്ചെന്ന് എൻ.സി.പി.
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയ്തിട്ടില്ലെന്ന് രാജ് ഭവൻ അറിയിച്ചതായി എൻ.സി.പി. സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കാൻ വൈകീട്ട് എട്ടര വരെ സമയം തന്നിട്ടുണ്ടെന്നും എൻ.സി.പി വക്താവ് നവാബ് മാലിക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാക്കൾ മുംബൈയിൽ
മഹാരാഷ്ട്ര സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായി ചർച്ച നടത്താൻ കോൺഗ്രസ്‌ ഹൈകമാൻഡ് പ്രതിനിധികൾ മുംബൈയിൽ എത്തുന്നു. അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖാർകെ, കെ സി വേണുഗോപാൽ എന്നിവരാണ് നഗരത്തിൽ എത്തുന്നത്. നേരത്തെ ഇവരോട് വരേണ്ടതില്ലെന്ന് ശരത് പവാർ പറഞ്ഞിരുന്നു. തുടർന്ന് ഇവർ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു. ഗവർണറുടെ ക്ഷണപ്രകാരം വൈകീട്ട് എട്ടരയോടെ സർക്കാർ ഉണ്ടാക്കാൻ കഴിയുമോ എന്ന് എൻ.സി.പി വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട ചർച്ച എൻ.സി.പി നേതാക്കൾ നടത്തിവരികയാണ്.

നേരത്തെ സർക്കാർ രൂപീകരണത്തിന് ഗവർണർ ക്ഷണിച്ചെങ്കിലും ഒന്നാമത്തെ വലിയ കക്ഷിയായ ബി.ജെ.പിക്കും, രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനക്കും സാധിച്ചിരുന്നില്ല. ഇപ്പോൾ മൂന്നാമത്ത വലിയ ഒറ്റകക്ഷിയായ എന്‍.സി.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവർണർ, ചൊവ്വാഴ്ച വൈകീട്ട് എട്ടര വരെയാണ് സമയപരിധി നൽകിയിരിക്കുന്നത്.

Tags:    
News Summary - Governor Recommends President Rule in Maharashtra-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.