ഗവർണർ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നു; ​മതേതരശക്തികളെ മുൻനിർത്തി പ്രതിരോധിക്കും-യെച്ചൂരി

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം ​യെച്ചൂരി. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ജെ.എൻ.യു പോലുള്ള സർവകലാശാല​കളോട് കേന്ദ്രസർക്കാർ ചെയ്തതാണ് കേരളത്തിൽ ഗവർണറും നടപ്പാക്കുന്നത്. ഇതിനെ മതേതര ശക്തികളെ ഉപയോഗിച്ച് പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു യൂണിഫോം എന്നത് അംഗീകരിക്കാനാവില്ല. മോദി സർക്കാർ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെ തകർച്ചയിലേക്കാണ് നയിക്കുന്നത്. വ്യാവസായിക വളർച്ച നിരക്ക് കുറഞ്ഞുവെന്നും യെച്ചൂരി ആരോപിച്ചു. സംസ്ഥാന ഭരണത്തെ തന്നെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേരളത്തിലെ ഒമ്പത് വൈസ് ചാൻസലർമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടിരുന്നു. ഗവർണറെ വിമർശിച്ച ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ രാജി ആവശ്യപ്പെടണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് നിർദേശിച്ചിരുന്നു. ഇത് ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയിരുന്നു.

Tags:    
News Summary - Governor implements Hindutva agenda in higher education; Yechury will defend against secular forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.