ചെന്നൈ: സർക്കാർ സ്കൂളുകളിൽ പഠിച്ച് എൻജിനീയറിങ് കോളജുകളിൽ 7.5 ശതമാനം സംവരണത്തിൻ കീഴിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഫീസും ഹോസ്റ്റൽ ചെലവുകളും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പതിനായിരത്തോളം വിദ്യാർഥികൾക്ക് ഇതിെൻറ പ്രയോജനം ലഭ്യമാവും.
ജൂൺ 15ന് രൂപവത്കരിച്ച റിട്ട. ജസ്റ്റിസ് ഡി. മുരുകേശൻ കമ്മിറ്റി സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് എൻജിനീയറിങ്, അഗ്രികൾച്ചർ, ഫിഷറീസ്, നിയമം തുടങ്ങിയ പ്രഫഷനൽ കോഴ്സുകളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് 7.5 ശതമാനം സംവരണമേർപ്പെടുത്തിയത്.
സംസ്ഥാന സർക്കാർ സ്കൂളുകളിൽ ആറ് മുതൽ 12വരെ ക്ലാസുകളിൽ പഠിച്ച വിദ്യാർഥികൾക്ക് യൂനിവേഴ്സിറ്റികൾ, സ്വകാര്യ കോളജുകൾ, സർക്കാർ എയ്ഡഡ്, സർക്കാർ കോളജുകൾ എന്നിവയിൽ യു.ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനും ഈ േക്വാട്ട ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.