കരിമ്പട്ടികയിൽ നിന്നും 312 സിഖുകാരുടെ പേര് നീക്കി

ന്യൂഡൽഹി: കരിമ്പട്ടികയിൽ നിന്നും കേന്ദ്ര സർക്കാർ 312 സിഖ് വിദേശികളുടെ പേരുകൾ നീക്കി. ഇന്ത്യാ വിരുദ്ധ പ്രവർത്തന ങ്ങൾക്ക് ഇനി രണ്ടു സിഖുകാർ മാത്രമാണ് കേന്ദ്രത്തിന്‍റെ കരിമ്പട്ടികയിൽ േശഷിക്കുന്നത്.

വിവിധ സുരക്ഷ ഏജൻസികളുടെ അവലോകന യോഗത്തിലെ തീരുമാനം ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. തീരുമാനം വിവിധ വിദേശകാര്യ ഏജൻസികളെ അറിയിച്ചു. കരിമ്പട്ടികയിൽനിന്ന് നീക്കിയവർക്ക് ഇന്ത്യ സന്ദർശിക്കാനും കുടുംബാംഗങ്ങളെ കാണാനും അവസരമൊരുക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.

ഖലിസ്ഥാൻ എന്ന സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രത്തിനായുള്ള നീക്കം 1980കളിൽ ശക്തിയാർജിക്കുകയും നിരവധി സിഖുകാർ മൂവ്മെന്‍റിൽ ആകൃഷ്ടരാവുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പലരും ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ ഇന്ത്യ വിട്ടിരുന്നു. കരിമ്പട്ടികയിൽ ഉൾപെടുത്തിയതോടെ പലർക്കും ഇന്ത്യൻ വിസക്ക് പോലും അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

Tags:    
News Summary - Government removes 312 Sikhs from blacklist-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.