ന്യൂഡൽഹി: 85 ശതമാനം ജോലികളും തദ്ദേശീയർക്ക് സംവരണം ചെയ്ത് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനായി സർക്കാർ പുതിയ സംവരണ, സ്ഥിരതാമസ നയങ്ങൾ പ്രഖ്യാപിച്ചു. ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിലുകളിലെ മൊത്തം സീറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകൾക്കായി നീക്കിവെച്ചു. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, ഭോട്ടി, പുർഗി ഭാഷകൾ ഔദ്യോഗിക ഭാഷകളാക്കി.
സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കുള്ള സംവരണം 10 ശതമാനമായി തുടരും. പുതിയ സംവരണ നയം പ്രാബല്യത്തിൽ വന്നു. 2019ൽ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം, തങ്ങളുടെ ഭാഷ, സംസ്കാരം, ഭൂമി എന്നിവ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടികൾക്കായി ലഡാക്കിലെ ജനങ്ങൾ ആവശ്യപ്പെട്ടുവരുകയാണ്.
പുതിയ ചട്ടമനുസരിച്ച്, ലഡാക്കിൽ 15 വർഷം താമസിച്ചവരെയും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഏഴ് വർഷം പഠിച്ച് 10 അല്ലെങ്കിൽ 12 ക്ലാസ് പരീക്ഷ എഴുതിയവരെയും സർക്കാർ നിയമനങ്ങൾക്ക് സ്ഥിരതാമസക്കാരായി പരിഗണിക്കും. കന്റോൺമെന്റ് ബോർഡ് ഒഴികെ പ്രാദേശിക സ്ഥാപനങ്ങളിൽ ഉൾപ്പെടെ നിയമനങ്ങളിൽ അർഹതയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.