ന്യൂഡൽഹി: എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽനിന്ന് മഹാകവി രവീന്ദ്രനാഥ ടാഗോറിനെ ഒഴിവാക്കില്ലെന്ന് കേന്ദ്ര മനുഷ്യവിഭവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് അംഗം ഡറക് ഒബ്രീൻ ഉന്നയിച്ച ചേദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനും സാഹിത്യലോകത്തിനും മികച്ച സംഭാവന നൽകിയ രവീന്ദ്രനാഥ ടാഗോറിനോട് സർക്കാറിന് ബഹുമാനമാണ്. സർക്കാർ എല്ലാവരെയും ഉൾക്കൊള്ളാനാണ് ശ്രമിക്കുന്നത്. ഒഴിവാക്കാനല്ല.
ആർ.എസ്.എസുമായി ബന്ധമുള്ള ശിക്ഷ സൻസ്കൃതി ഉത്തൻ ന്യാസ് അവരുടെ സിലബസിൽനിന്ന് രവീന്ദ്രനാഥ ടാഗോറിെൻറ പാഠഭാഗങ്ങൾ ഒഴിവാക്കിയതായി ചൂണ്ടിക്കാണിച്ചാണ് ഡറക് ഒബ്രീൻ സഭയിൽ ചോദ്യം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.