ഹരിയാനയിൽ സർക്കാർ ഗേൾസ്​ സ്​കൂളിൽ പഠിക്കാൻ ഒരു കുട്ടി മാത്രം

ചണ്ഡിഗഢ്​: ഹരിയാനയിൽ സർക്കാർ ഹയർ സെക്കൻഡറി സ്​കുളിൽ പഠിക്കാൻ എത്തിയത്​ ഒരു വിദ്യാർഥിനി മാത്രം. ലുക്കി ഗ്രാമത്തിലെ സ്​കുളിലാണ്​ ഒരു വിദ്യാർഥി മാത്രമുള്ളത്​​. ഏഴാം ക്ലാസ്​ വിദ്യാർഥിനിയായ കുസുമം കുമാരിയാണ്​ സ്​കുളിലെ എക വിദ്യാർഥിനി. 

ഇവരെ പഠിപ്പിക്കുന്നതിനായി ദയ കൃഷ്​ണൻ എന്ന അധ്യാപകൻ മാത്രമാണുള്ളത്​. സാമൂഹ്യശാസ്​ത്രമാണ്​ ത​​​െൻറ വിഷയമെങ്കിലും മറ്റു വിഷയങ്ങളിൽ താൻ കുസുമം കുമാരിയെ പഠിപ്പിക്കാറുണ്ടെന്നും അധ്യാപകൻ പറയുന്നു. കണക്കിൽ തനിക്ക്​ അറിവ്​ കുറവാണെങ്കിലും അതും അവരെ പഠിപ്പിക്കും​. പ്രതിമാസം 70,000 രൂപയാണ്​ ദയാകൃഷ്​ണന്​ സർക്കാർ ശമ്പളമായി നൽകുന്നത്​. ഒറ്റക്കായത്​ കൊണ്ട്​ പ്രശ്​നങ്ങളൊന്നും ഇല്ലെന്നും കൂട്ടുകാരില്ലാത്തത്​ ചെറിയ വിഷമമുണ്ടാക്കുന്നുണ്ടെന്നും കുസുമം പറയുന്നു.

ഇതേ ഗ്രാമത്തിൽ തന്നെയുള്ള പ്രൈമറി സ്​കൂളിൽ 21 വിദ്യാർഥികളുണ്ട്​. കുസുമത്തി​​​െൻറ അമ്മയാണ്​ രണ്ട്​ സ്​കൂളുകളിലും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്​. കഴിഞ്ഞ വർഷങ്ങളിൽ സ്​കൂളിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരുന്നെങ്കിലും ഇൗ വർഷം കുസുമം മാത്രമാണ്​ പഠിക്കാനെത്തിയത്​.

Tags:    
News Summary - In This Government Girls School In Haryana, 1 Teacher And 1 Student-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.