മോശം സേവനം: രണ്ട്​ ​െഎ.പി.എസ്​ ഉദ്യോഗസ്ഥർക്ക്​​ നിർബന്ധിത വിരമിക്കൽ

ന്യൂഡൽഹി: മോശം സേവനത്തി​െൻറ ​േപരിൽ രണ്ട്​ ​െഎ.പി.എസ്​ ഉദ്യോഗസ്​ഥരോട്​ കേന്ദ്രസർക്കാർ സർവീസിൽ നിന്ന്​ വിരമിക്കാൻ ആവശ്യപ്പെട്ടു. രാജ്​ കുമാർ ദേവനാഗൻ, മായങ്ക്​ ശീൽ ചൗഹാൻ എന്നിവരോടാണ്​ സർക്കാർ വിരമിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്​.

ഇരുവരും യഥാക്രമം 15,25 വർഷത്തെ സർവീസാണ്​​ പൂർത്തിയാക്കിയത്​. 1992ലെ ഛത്തീസ്​ഗഢ്​​​ കേഡറിലെ ഉദ്യോഗസ്​ഥനാണ്​ രാജ്​ കുമാർ ദേവനാഗാൻ. എ.ജി.എം.യു.ടി കേഡറിലെ 1998 ബാച്ചിലെ  ഉദ്യോഗസ്​ഥനാണ്​ മായങ്ക്​ ശീൽ ചോഹാൻ. ഇവർ ഇപ്പോൾ ​േജാലി ചെയ്യുന്ന സംസ്​ഥാനങ്ങളുടെ അപേക്ഷ പരിഗണിച്ചാണ്​ കേന്ദ്ര സർക്കാർ നടപടി. പൊതുജന താൽപര്യാർഥമാണ്​ ഇവരെ സർവീസിൽ നിന്ന്​ മാറ്റുന്നതെന്ന വിശദീകരണമാണ്​ സർക്കാർ നൽകുന്നത്​.

ഇതിന്​ മുമ്പ്​ ​െഎ.പി.എസ്​ ഉദ്യോഗസ്​ഥർ നിർബന്ധിത വിരമിക്കലിന്​ വിധേയമായത്​ 15 വർഷങ്ങൾക്ക്​ മുമ്പാണ്​. അന്ന്​ കൃത്യവിലോപം ആരോപിച്ചായിരുന്നു ​െഎ.പി.എസ്​ ഒാഫീസർമാരെ പുറത്താക്കിയത്​. 1958ലെ ആൾ ഇന്ത്യ സർവീസ്​ ബെൻഫിറ്റ്​ നിയമത്തിലെ 16(3) വകുപ്പ്​ പ്രകാരമാണ്​ ഇത്തരത്തിൽ ഉദ്യോഗസ്​ഥരെ പുറത്താക്കാൻ സാധിക്കുക. ഇവർക്ക്​ മൂന്നു മാസത്തെ നോട്ടീസ്​ കാലവധി നൽകണമെന്നും നിയമത്തിൽ വ്യവസ്​ഥയുണ്ട്​.

Tags:    
News Summary - Government compulsorily retires two IPS officers after poor performance review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.