ലോക്സഭ തെരഞ്ഞെടുപ്പ്: ബി.ജെ.പി‍യെ പിന്തുണക്കില്ലെന്ന് ഗൂർഖ ജനമുക്തി മോർച്ച

ഡാർജലിങ്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി‍യെ പിന്തുണക്കില്ലെന്ന് ഗൂർഖ ജനമുക്തി മോർച്ച (ജി.ജെ.എം). ജി.ജെ.എ ം അധ്യക്ഷൻ ബിനയ് തമാങ് ആണ് പാർട്ടി നിലപാട് അറിയിച്ചത്.

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ പാർട്ടിയുടെ അന്തിമ നിലപാട് വ്യക്തമാക്കുമെന്നും ബിനയ് തമാങ് പറഞ്ഞു. പശ്ചിമ ബംഗാളിന് പുറത്ത് ഗൂർഖാലാൻഡ് എന്ന പേരിൽ പ്രത്യേക സംസ്ഥാനം വേണമെന്ന മുദ്രാവാക്യവുമായി രൂപീകരിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് ഗൂർഖ ജനമുക്തി മോർച്ച.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ 42ൽ 23 സീറ്റുകളിൽ വിജയിക്കുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. 2014ലെ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ മാത്രമാണ് ബി.െജ.പിക്ക് ലഭിച്ചത്.

Tags:    
News Summary - Gorkha Janmukti Morcha bjp -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.