ന്യൂഡൽഹി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും എയർഹോസ്റ്റസിെൻറ ആത്മഹത്യയുമായ ി ബന്ധപ്പെട്ട് ആരോപണ വിധേയനുമായ ഹരിയാന ലോക്ഹിത് പാര്‍ട്ടി എം.എൽ.എ ഗോപാല്‍ കാണ്ഡയു ടെ പിന്തുണ ബി.ജെ.പി സീകരിച്ചത് വിവാദത്തിൽ. ഹരിയാനയിൽ ഭരണം പിടിക്കാൻ നടപടി സ്വീകരിക്കുമ്പോൾ പാർട്ടിയുടെ ധാർമിക അടിത്തറ മറക്കരുതെന്ന വിമർശനവുമായി മുതിർന്ന നേതാവ് ഉമാഭാരതി രംഗത്തുവന്നു.
പാർട്ടിയിൽ തന്നെ വിമർശനം ശക്തമായതോടെ കാണ്ഡയുടെ പിന്തുണ ബി.ജെ.പി തള്ളിപ്പറഞ്ഞു. ‘പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയാണ് ഗോപാല്‍ കാണ്ഡ. നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും ആത്മഹത്യ ചെയ്തു. ആ കേസ് ഇപ്പോഴും കോടതിയിലാണ്. കേസില്‍ ജാമ്യത്തിലുള്ള വ്യക്തിയാണ് അദ്ദേഹമെന്നും’ ഉമാഭാരതി ട്വീറ്ററിൽ കുറിച്ചു. കോൺഗ്രസ് സർക്കാറിൽ മന്ത്രിയായിരുന്ന കാണ്ഡ 2012ൽ ബി.ജെ.പി പ്രതിഷേധത്തെ തുടർന്നായിരുന്നു രാജിവെച്ചത്. ഗോപാൽ കാണ്ഡയുടെ പിന്തുണയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.