അഹ്മദാബാദ്: ഇന്നത്തെ തലമുറയെ ചന്ദ്രഗുപ്ത മൗര്യന്റെ സുവർണ കാലഘട്ടം പഠിപ്പിക്കുന്നതു പോലെ ഭാവിതലമുറ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുവർണ കാലഘട്ടത്തെക്കുറിച്ച് ചരിത്ര പഠനത്തിന്റെ ഭാഗമായി പഠിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.
അഹ്മദാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ (ഐ.സി.എ.ഐ) കേന്ദ്ര ബജറ്റിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പരിഷ്കരണം, കോവിഡ് നിയന്ത്രണം, ഭീകരർക്കെതിരായ മിന്നലാക്രമണം തുടങ്ങിയ നേട്ടങ്ങളുടെ പേരിൽ മോദി ഓർമിക്കപ്പെടും.
തങ്ങളുടെ പിതാക്കന്മാരും പൂർവപിതാക്കന്മാരും മോദിയെ പിന്തുണച്ചവരായിരുന്നുവെന്നും പറഞ്ഞ് നമ്മുടെ ഭാവി തലമുറ അഭിമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.