ശംഖുംമുഖം: ഒരു കോടി രൂപ വിലയുള്ള മൂന്ന് കിലോ സ്വർണവുമായി ആറ് തമിഴ്നാട്ടുകാർ തിരു വനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. തമിഴ്നാട്ടിലെ ചെന്നൈ, രാമനാഥപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഷാഹുൽ ഹമീദ് (32), ഷാരൂഖ് ഖാൻ (20), ജിന്ന (30), ബാസിർ (47), അൻസാരി (45), യാക്കൂബ് അലി (41) എന്നിവരെയാണ് റവന്യൂ ഇൻറലിജൻസിെൻറ തിരുവനന്തപുരം യൂനിറ്റ് പിടികൂടിയത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മാലദ്വീപിൽനിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. മൂന്ന് കിലോ സ്വർണം പൊടിച്ച് തരിയാക്കി പ്രോട്ടീൻ പൗഡറും മറ്റ് രാസവസ്തുക്കളുമായി കൂട്ടിച്ചേർത്ത് കുഴമ്പാക്കിയശേഷം സിലിണ്ടർ രൂപത്തിലാക്കി മലദ്വാരത്തിനുള്ളിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. സ്ഥിരമായി സ്വർണം കടത്തുന്ന സംഘത്തിലുള്ളവരാണെന്ന് ഇവരെന്ന് അധികൃതർ പറഞ്ഞു.
രാമനാഥപുരത്ത് ഇത്തരത്തിൽ സ്വർണംകടത്തുന്നതിനുള്ള പ്രത്യേകപരിശീലനം നൽകുന്നുണ്ട്. മൂന്നുമാസംവരെയാണ് പരിശീലനം. തുടർന്ന് സ്വർണക്കടത്ത് സംഘങ്ങൾ ഇവരെ വാടക്കെടുക്കുമെന്നും അധികൃതർ പറഞ്ഞു. പിടികൂടിയവരെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ഡി.ആർ.ഐ ഇവർക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.