ഗോവയിലെ ഗോദയില്‍ 250 മത്സരാര്‍ഥികള്‍

പനാജി: ഗോവ നിയമസഭയിലേക്കുള്ള 40 സീറ്റുകളില്‍ മത്സരിക്കാനിറങ്ങുന്നത് 250 സ്ഥാനാര്‍ഥികള്‍. ദക്ഷിണ മേഖലയില്‍നിന്നാണ് കൂടുതല്‍ സ്ഥാനാര്‍ഥികളും -131. വടക്കന്‍ ഗോവയില്‍നിന്ന് 119 പേര്‍ മത്സരരംഗത്തുണ്ടാകും.

2012ലെ തെരഞ്ഞെടുപ്പില്‍ 202 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. 36 സീറ്റുകളില്‍ ബി.ജെ.പി നേരിട്ട് മത്സരിക്കുമ്പോള്‍ 37 സീറ്റിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അണിനിരക്കുന്നത്. അട്ടിമറി പ്രതീക്ഷിച്ചിറങ്ങുന്ന ആം ആദ്മി 39 സാരഥികളെ രംഗത്തിറക്കും. എന്‍.സി.പി 16, എം.ജി.പി-ജി.എസ്.എം-ശിവസേന സഖ്യം 26 പേരെയും മത്സരിപ്പിക്കുന്നുണ്ട്.

Tags:    
News Summary - goa election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.