പനാജി: ഗോവയിലെ ചൂതാട്ട കേന്ദ്രത്തിലെ 32 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച ജീവനക്കാരെ പ്രത്യേക കെട്ടിടത്തിലേക്ക് മാറ്റി. ചൂതാട്ടകേന്ദ്രത്തിന് തുടർന്നും പ്രവർത്തിക്കാമെന്നും ജീവനക്കാരെ നിശ്ചിത ഇടവേളകളിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, ഗോവയിൽ പുതിയ കോവിഡ് മാനദണ്ഡം ശനിയാഴ്ച മുതൽ നിലവിൽ വരും. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. നേരത്തെ, മഹാരാഷ്ട്ര, കർണാടക, കേരള തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഗോവ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, കോവിഡിനെ തുടർന്ന് ഗോവയിൽ ഏപ്രിൽ ആദ്യവാരം നടക്കേണ്ടിയിരുന്ന ഷിഗ്മോ വേനൽക്കാല ഫെസ്റ്റിവൽ റദ്ദാക്കി. ഗോവയിൽ 1200ഓളം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.